22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

June 27, 2024
June 6, 2024
April 20, 2024
March 26, 2024
March 11, 2024
February 3, 2024
November 5, 2023
October 26, 2023
September 24, 2023
August 6, 2023

പ്രത്യേക പാക്കേജ്; കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Janayugom Webdesk
ന്യൂഡല്‍ഹി
June 27, 2024 11:06 pm

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന്‌ പ്രത്യേക സാമ്പത്തിക പാക്കേജടക്കം അനുവദിക്കണമെന്ന്‌ ആവശ്യമുന്നയിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്രധനമന്ത്രി നിർമ്മാല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി.

പുതിയ കേന്ദ്രസർക്കാർ അധികാരത്തിൽ വന്നശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

കേരളത്തിന്റെ ആവശ്യങ്ങൾ ആവർത്തിച്ചതായി ബാലഗോപാൽ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. ആവശ്യങ്ങൾ സംബന്ധിച്ച കത്ത് കേന്ദ്രധനമന്ത്രിക്ക്‌ കൈമാറിയതായും അദ്ദേഹം പറഞ്ഞു.

കിഫ്‌ബിയും പെൻഷൻ കമ്പനിയും എടുത്ത കടത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധി കുറച്ചത്‌ ഓരോ സാമ്പത്തിക വർഷത്തിലും 4,710 കോടിയുടെ നഷ്ടമാണ്‌ ഖജനാവിനുണ്ടാക്കുന്നത്. കടമെടുപ്പ്‌ പരിധി കുറച്ച തീരുമാനം പിൻവലിക്കണം.

ദേശീയപാത വികസനത്തിനായി കേരളം നൽകിയ 25 ശതമാനം പദ്ധതിത്തുക സംസ്ഥാനത്തിന്‌ അനുവദിക്കണം. 24,000 കോടിയുടെ പ്രത്യേക പാക്കേജ്‌ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ തനത്‌ വരുമാനം വർധിപ്പിച്ച്‌ കടം ക്രമാതീതമായി കുറച്ചതും കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

Eng­lish Sum­ma­ry: spe­cial pack­age; Had a meet­ing with Union Finance Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.