27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

June 27, 2024
June 6, 2024
April 20, 2024
March 26, 2024
March 11, 2024
February 3, 2024
November 5, 2023
October 26, 2023
September 24, 2023
August 6, 2023

തെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തിന്റെ വിജയം ഉറപ്പാക്കണം: സുധാകര്‍ റെഡ്ഡി

Janayugom Webdesk
ഹൈദരാബാദ്
February 3, 2024 9:27 pm

ആസന്നമായ പൊതു തെരഞ്ഞെടുപ്പ് നിഷ്പക്ഷമോ നീതിപൂര്‍വകമോ ആയിരിക്കില്ലെന്ന് സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി. സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തെ അഭിവാദ്യം ചെയ്കത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മിഷന്‍, സുപ്രീം കോടതി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങള്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുന്നില്‍ നട്ടെല്ല് വളച്ചു നില്‍ക്കുന്ന അപമാനകരമായ കാഴ്ചയാണ് കാണാനാവുന്നത്. 

അയോധ്യയിലെ ക്ഷേത്രവും രാമനുമാണ് നരേന്ദ്ര മോഡിയുടെ അവസാനത്തെ തുറുപ്പ് ചീട്ട്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ജനാധിപത്യത്തെ സംബന്ധിച്ച് അതീവ നിര്‍ണായകമായിരിക്കുമെന്നും രാജ്യത്തെ കര്‍ഷകരെയും തൊഴിലാളികളെയും ഇതര ബഹുജന വിഭാഗങ്ങളെയും അണിനിരത്തി ജനാധിപത്യത്തിന്റെ വിജയം ഉറപ്പാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമസ്ത ശക്തിയും സമാഹരിച്ച് മുന്നോട്ടുവരണമെന്ന് സുധാകര്‍ റെഡ്ഡി ആഹ്വാനം ചെയ്തു. 

ലോകമെമ്പാടും ഫാസിസ്റ്റ് വലതുപക്ഷ ശക്തികള്‍ക്കെതിരെ ജനാധിപത്യ പുരോഗമന ഇടതുപക്ഷ ശക്തികള്‍ കടുത്ത ചെറുത്തുനില്പാണ് തുടര്‍ന്നുവരുന്നത്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ധക്യ സഹജമായ കാരണങ്ങളാല്‍ ഹൈദരാബാദിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുന്ന സുധാകര്‍ റെഡ്ഡിയെ ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ ഹര്‍ഷാരവത്തോടും അഭിവാദ്യ മുദ്രാവാക്യങ്ങലോടെയുമാണ് സ്വീകരിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ സുധാകര്‍ റെഡ്ഡിയെ പൊന്നാടയണിയിച്ച് ആദരിച്ചു. 

Eng­lish Summary:Victory of democ­ra­cy should be ensured in elec­tions: Sud­hakar Reddy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.