ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ പ്രാബല്യത്തിൽവന്നു. പൊലീസിന്റെ പുതിയ കർമപദ്ധതി പ്രകാരം മുതിർന്നവർക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ സംവിധാനം ഇന്നലെ മുതല്‍ നടപ്പിലായി. സന്നിധാനത്ത് കുട്ടികള്‍ക്ക് ഇരിക്കുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും സ്പെഷല്‍ ഓഫിസര്‍ ആർ ആനന്ദ് പറഞ്ഞു.
പ്രത്യേക ക്യൂ ഏർപ്പെടുത്താൻ നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രമീകരണങ്ങൾ നിലവിൽ വരുന്നത്. നടപ്പന്തൽ മുതലാണ് പ്രത്യേക ക്യൂ ആരംഭിക്കുന്നത്. കുട്ടികൾക്കുള്ള കാത്തിരിപ്പ് കേന്ദ്രവും ഇതോടൊപ്പം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെർച്വൽ ക്യൂ വഴിയുള്ള ബുക്കിങ് 90,000ൽ കൂടാൻ പാടില്ലെന്നും, പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം മിനുറ്റിൽ 60ൽ കുറയാൻ പാടില്ലനും കർമപദ്ധതി പറയുന്നു. എന്നാൽ ഇന്നലെ 1,00,000ന് മുകളിൽ ആളുകളാണ് ദർശനത്തിനായി ബുക്ക് ചെയ്തിരുന്നത്.
English Summary:Special queue at Sabarimala to control rush
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.