4 March 2026, Wednesday

Related news

February 18, 2026
February 15, 2026
February 10, 2026
February 7, 2026
January 29, 2026
January 28, 2026
January 28, 2026
January 27, 2026
January 27, 2026
January 24, 2026

‘ലൈംഗിക ചുവയോടെ സംസാരിച്ചു’; ഷൈനിനെതിരെ ആരോപണവുമായി നടി അപർണ ജോണ്‍സ്

Janayugom Webdesk
കൊച്ചി
April 24, 2025 9:33 am

നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നടി അപർണ ജോൺസ് രംഗത്ത്. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽവെച്ച് നടൻ തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും നടി വെളിപ്പെടുത്തി. വിൻസിയുടെ ആരോപണം ശരിയാണെന്നും എഎംഎംഎയ്ക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട് എന്നും അപർണ പറഞ്ഞു.

തനിക്കുണ്ടായ അനുഭവങ്ങൾ കൂടെ ജോലി ചെയ്ത ഒരു സഹപ്രവർത്തകയോട് പറഞ്ഞിരുന്നു. അതിൽ പരിഹാരമാകുകയും ചെയ്തു. അതുകൊണ്ടാണ് വേറെ പരാതികൾ നൽകാതിരുന്നത് എന്നും അപർണ പറയുന്നു. ഈ വിഷയത്തില്‍ മറ്റ് പരാതിയുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നും അപർണ കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.