
മെസിയും സംഘവും കേരളത്തിലെത്തുമെന്ന അവകാശവാദവുമായി വീണ്ടും കായികമന്ത്രി വി അബ്ദുറഹിമാൻ. അർജന്‍റീന ടീം മാർച്ചിൽ കേരളത്തിലെത്തുമെന്നാണ് മന്ത്രി അറിയിച്ചത്. രണ്ടുദിവസം മുമ്പ് ടീമിന്‍റെ മെയിൽ വന്നുവെന്നും അർജ എഎഫ്എ ഉടൻ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടന്ന കായിക വിഷൻ സെമിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 15 ദിവസത്തിനകം സ്റ്റേഡിയത്തിന് ഫിഫ അംഗീകാരം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അർജന്‍റീന ടീം കഴിഞ്ഞ മാസം കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ മന്ത്രിയും ബന്ധപ്പെട്ടവരും അറിയിച്ചിരുന്നത്. തുടർന്ന് സ്റ്റേഡിയം നവീകരണം അടക്കം ആരംഭിച്ചിരുന്നു. കരാറിൽ ഒപ്പിടുകയും പണം കൈമാറുകയും ചെയ്തിരുന്നു. ആ സമയത്ത് വരാനാവില്ലെന്ന് അർജന്റീന അറിയിച്ചതോടെ പിന്മാറുകയല്ലാതെ മറ്റ് പോംവഴികളില്ലായിരുന്നു എന്നാണ് അന്ന് മന്ത്രി പറഞ്ഞത്. എന്നാൽ കേരള സർക്കാറാണ് കരാർ ലംഘിച്ചതെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ തങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അർജന്റീന ഫുട്ബാൾ അസോസിയേഷൻ ചീഫ് മാർക്കറ്റി് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.