23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 9, 2024
November 7, 2024
November 5, 2024
November 2, 2024
October 31, 2024
October 31, 2024
October 28, 2024
October 26, 2024
October 25, 2024

പങ്കാളിയെ കഴുത്ത് ഞെ രിച്ച് കൊലപ്പെടുത്തി, 35 കഷണങ്ങളാക്കി: യുവാവ് അറസ്റ്റില്‍

Janayugom Webdesk
ന്യൂഡൽഹി
November 14, 2022 1:59 pm

പങ്കാളിയെ കൊലപ്പെടുത്തി, വെട്ടിനുറുക്കി കഷണങ്ങളാക്കിയ സംഭവത്തില്‍ ഡല്‍ഹിയില്‍ ഒരാള്‍ അറസ്റ്റിലായി. അഫ്താബ് അമീൻ പൂനെവാല എന്നായാളാണ് അറസ്റ്റിലായത്. മെയ് 18നാണ് ഇയാള്‍ പങ്കാളിയായ ശ്രദ്ധ എന്ന 26 കാരിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം 35 കഷണങ്ങളാക്കി മുറിച്ച് വഴിയില്‍ ഉപേക്ഷിച്ചത്. വാക്ക് തര്‍ക്കത്തിനുപിന്നാലെയാണ് ഇയാള്‍ ശ്രദ്ധയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം വെട്ടി നുറുക്കി കഷണങ്ങളാക്കിയ ശേഷം ഫ്രിഡ്ജില്‍ സൂക്ഷിച്ച്, പിന്നീട് അടുത്ത ദിവസം ഡല്‍ഹിയിലും പരിസരത്തുമായി ഉപേക്ഷിക്കുകയും ചെയ്തു.
മുംബൈയിലെ മൾട്ടിനാഷണൽ കമ്പനിയിലെ കാൾ സെന്ററിൽ ജോലി ചെയ്യുകയായിരുന്നു ശ്രദ്ധ. അതിനിടെയാണ് അഫ്താബുമായി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. 

എന്നാൽ ഇവരുടെ ബന്ധം വീട്ടുകാർ അംഗീകരിച്ചില്ല. തുടർന്ന് ഇവർ ഡൽഹിയിലേക്ക് മാറുകയായിരുന്നു. ഡൽഹിയിലെ മെഹ്റൗലിയിൽ ഫ്ലാറെറടുത്ത് താമസിക്കുന്നതിനി​ടെ ശ്രദ്ധ വീട്ടുകാരുടെ ഫോൾൺ വിളികൾക്ക് മറുപടി നൽകാതായി. തുടർന്ന് നവംബർ എട്ടിന് ശ്രദ്ധയുടെ പിതാവ് വികാസ് മദൻ മകളെ കാണാനായി ഡൽഹിയിൽ എത്തി. അദ്ദേഹം ഫ്ലാറ്റിലെത്തിയപ്പോൾ അത് അടച്ചിട്ട നിലയിലായിരുന്നു.
തുടർന്ന് അദ്ദേഹം മെഹ്ദൗലി പൊലീസിൽ മകളെ തട്ടിക്കൊണ്ടുപായെന്ന് കാണിച്ച് പരാതി നൽകി. പരാതിയ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ചയാണ് അഫ്താബ് പിടിയിലാകുന്നത്. വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് ശ്രദ്ധ നിത്യവും താനുമായി വഴക്കുകൂടാറുണ്ടായിരുന്നെന്ന് ഇയാൾ പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. അതിനിടെയാണ് ​കൊലപാതകം നടന്നതെന്ന് പ്രതി സമ്മതിച്ചത്. സംഭവത്തിൽ പ്രതിക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Spouse stran­gled to death, cut into 35 pieces: Man arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.