23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 10, 2024
December 5, 2023
September 26, 2023
March 31, 2023
February 25, 2023
July 3, 2022
March 23, 2022

ഇന്ത്യന്‍ ആകാശത്തും ചാരബലൂണ്‍? കഴിഞ്ഞവര്‍ഷം അസാധാരണ വസ്തു കണ്ടെത്തിയതായി റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
February 25, 2023 9:57 pm

2022 ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ആകാശത്തും അസാധാരണമായ വസ്തുവിനെ കണ്ടെത്തിതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ആകാശത്ത് കണ്ടെത്തിയ ചൈനീസ് ബലൂണിനോട് സമാനമായ വസ്തുവിനെയാണ് തന്ത്രപ്രധാനമായ ദ്വീപ് ശൃംഖലയുടെ മുകളിലും കണ്ടെത്തിയത്. എന്നാല്‍ അവ എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യൻ റഡാർ സംവിധാനങ്ങൾ മറികടന്നാണ് ദ്വീപ് ശൃംഖലയ്ക്ക് മുകളില്‍ വസ്തു പ്രത്യക്ഷപ്പെട്ടത്. അതിന്റെ ഉത്ഭവം നിർണയിക്കുന്നതിനും തകര്‍ക്കണോ എന്ന് തീരുമാനമെടുക്കുന്നതിനും മുമ്പ് വസ്തു തെക്കുപടിഞ്ഞാറന്‍ സമുദ്ര മേഖലയിലേക്ക് നീങ്ങുകയായിരുന്നു. 

ആകാശത്ത് കണ്ട അസാധാരണമായ വസ്തുവിന്റെ ചിത്രങ്ങള്‍ ദ്വീപ് നിവാസികള്‍ പങ്കുവച്ചതോ‍ടെയാണ് പ്രതിരോധ മന്ത്രാലയം ജാഗ്രത പുലര്‍ത്താന്‍ തുടങ്ങിയത്. ബംഗാൾ ഉൾക്കടലിന് സമീപത്തെ ഇന്ത്യയുടെ മിസൈൽ പരീക്ഷണ മേഖലകൾക്ക് സമീപമാണ് ദ്വീപുകൾ. ഇതുതന്നെയാണ് ഇവയെ തന്ത്രപ്രധാനമായ മേഖലയാക്കി മാറ്റുന്നത്. ചൈനയിലേക്കും മറ്റ് വടക്കന്‍ ഏഷ്യൻ രാജ്യങ്ങളിലേക്കും ചരക്കുകള്‍ വിതരണം ചെയ്യുന്നതിനുള്ള മലാക്ക കടലിടുക്കിന് സമീപമാണിത്. ഈ ദ്വീപുകളിലാണ് അസാധാരണ വസ്തുവിനെ ആകാശത്ത് കണ്ടെന്ന് റിപ്പോര്‍ട്ടുള്ളത്.

ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍ ആകാശത്ത് ചൈനീസ് ബലൂണ്‍ കണ്ടെത്തുകയും ഇവയെ ചൈനീസ് നിരീക്ഷണത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് യുഎസ് പ്രതിരോധ സംവിധാനങ്ങള്‍ വെടിവച്ചിടുകയും ചെയ്തിരുന്നു. സൗത്ത് കരോലിനയിലെ കടലിൽ നിന്ന് മുങ്ങൽ വിദഗ്ധർ കണ്ടെടുത്ത ബലൂണിന്റെ അവശിഷ്ടങ്ങൾ പഠനവിധേയമാക്കിയ അമേരിക്ക ഇത് ചൈന വർഷങ്ങളായി നടത്തുന്ന നിരീക്ഷണങ്ങളുടെ ഭാഗമാണെന്നും സമാനമായ ബലൂണുകള്‍ ലോകമെമ്പാടും വിന്യസിച്ചിട്ടുണ്ടെന്നും പ്രതികരിച്ചിരുന്നു.

Eng­lish Sum­ma­ry: spy bal­loon in the Indi­an sky? It was report­ed that an unusu­al object was found last year

You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.