26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 13, 2024
December 13, 2024
December 9, 2024
December 9, 2024
December 6, 2024
December 3, 2024
November 29, 2024
November 22, 2024
September 16, 2024

യുഎസ് കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥൻ ചാരവൃത്തി നടത്തിതായി റഷ്യ

web desk
August 28, 2023 10:03 pm

അറസ്റ്റിലായ യുഎസ് കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥൻ ചാരവൃത്തി നടത്തിയിരുന്നതായി റഷ്യൻ സുരക്ഷാ ഏജൻസിയായ എഫ്എസ്ബി. കഴിഞ്ഞ മേയിലാണ് വ്ലാഡിവസ്റ്റോക്കിലെ യുഎസ് കോൺസുലേറ്റിലെ മുൻ ജീവനക്കാരൻ റോബർട്ട് ഷൊനോവിനെ സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്തത്. ഉക്രെയ്‍നിലെ യുദ്ധത്തെക്കുറിച്ചും റഷ്യയിലെ പ്രതിഷേധങ്ങളെക്കുറിച്ചും യുഎസിന് വേണ്ടി വിവരങ്ങൾ ശേഖരിച്ചെന്നാണ് ആരോപണം.

2022 സെപ്റ്റംബർ വരെയുള്ള റഷ്യയുടെ സൈനിക വിവരങ്ങൾ ഉൾപ്പെടെ റോബർട്ട് ഷോനോവ് ശേഖരിച്ചതായി എഫ്എസ്ബി പ്രസ്താവനയിൽ പറയുന്നു. എന്നാൽ, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഷോനോവിനെതിരായ ആരോപണങ്ങൾ വസ്തുത വിരുദ്ധമാണെന്ന് പ്രതികരിച്ചു. മോസ്കോയിലെ യുഎസ് എംബസിയിൽ സേവനങ്ങൾ നൽകുന്ന ഒരു ബാഹ്യ ഏജൻസിയിൽ ജോലി ചെയ്യുന്നതിനുമുമ്പ് ഷോനോവ് 25 വർഷത്തിലേറെ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പ്രസ്താവനയിൽ പറഞ്ഞു.

അറസ്റ്റ് ചെയ്യുന്ന സമയത്ത് ഷോനോവിന്റെ കയ്യിൽ ഏതാനും റഷ്യൻ പത്ര വാർത്തകൾ മാത്രമായിരുന്നു കണ്ടെടുത്തിരുന്നത്. കേസിനാസ്പദമായ ഒരു രേഖകളും കണ്ടെടുക്കാത്തതിനാൽ രഹസ്യ സഹകരണ നിയമത്തിന്റെ സാധ്യതകൾ റഷ്യൻ ഫെഡറേഷൻ ചൂഷണം ചെയ്യുകയാണെന്നും സ്വന്തം പൗരന്മാരെവരെ ഇത്തരം നിയമങ്ങൾ അടിച്ചേല്പിക്കുകയുമാണെന്നും യുഎസ് പ്ര­സ്താവനയിൽ കുറ്റപ്പെടുത്തി.

Eng­lish Sam­mury: Rus­sia accus­es ex-US con­sulate offi­cer of spying

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.