23 January 2026, Friday

Related news

January 21, 2026
January 12, 2026
January 12, 2026
January 5, 2026
December 30, 2025
December 25, 2025
December 17, 2025
December 14, 2025
December 13, 2025
December 5, 2025

ഐഎസ്ഐക്കായി ചാരവൃത്തി; മുംബൈയില്‍ നാവികസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Janayugom Webdesk
മുംബൈ
December 13, 2023 10:34 pm

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ മുംബൈയില്‍ ഒരാള്‍ അറസ്റ്റില്‍. മുംബൈ നാവികസേന ഡോക് യാര്‍ഡില്‍ ജോലി ചെയ്യുന്ന യുവാവിനെയാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. നേവിയുടെ രഹസ്യ വിവരങ്ങള്‍ ഐഎസ്ഐക്ക് ഇയാള്‍ കൈമാറിയെന്ന് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ വ്യക്തിയുടെ പേര് വിവരം പരസ്യമാക്കിയിട്ടില്ല.

20 വയസുള്ള യുവാവ് സിവില്‍ അപ്രന്റീസായി ജോലി ചെയ്തുവരികയായിരുന്നു. 2023 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്താണ് ഇയാള്‍ സൈനിക രഹസ്യങ്ങള്‍ പാകിസ്ഥാന് കൈമാറിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് വഴിയാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്.

Eng­lish Sum­ma­ry; spy­ing for the ISI; Navy offi­cer arrest­ed in Mumbai

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.