ശ്രീഹരിക്കോട്ടയിൽ നിന്ന് നൂറാം റോക്കറ്റ് വിക്ഷേപിച്ച് ഐഎസ് ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ (എസ്‌ഡിഎസ്‌സി) നിന്ന് ചരിത്രമെഴുതിയ ഗതിനിര്‍ണയ സംവിധാനങ്ങളുള്ള എൻവിഎസ്-02 ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ജിഎസ്എൽവി.എഫ്. 15 റോക്കറ്റ് ചൊവ്വാഴ്ച രാവിലെ 6.23ന് കുതിച്ചുയർന്നത്.
27 മണിക്കൂർ കൗണ്ട്ഡൗൺ പൂർത്തിയാക്കിയതിന് ശേഷമാണ് ജി.എസ്.എൽ.വി.-എഫ്. 15 കുതിച്ചുയര്‍ന്നത്. രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് റോക്കറ്റ് ഉയർന്നത്. ഐ എസ് ആർ ഒ ചെയർമാൻ വി. നാരായണൻ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ദൗത്യമായിരുന്നു ചൊവ്വാഴ്ചയുണ്ട്.
ഗതിനിർണയ, ദിശനിർണയ (നാവിഗേഷൻ) ആവശ്യങ്ങൾക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിനു വേണ്ടിയാണ് 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം എൻ.വി.എസ്.-01 വിക്ഷേപിച്ചത് 2023 മേയ് 29നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.