പാലക്കാട്ടെ ശ്രീനിവാസന്‍ കൊലപാതകകേസില്‍ ഇന്ന് നാല് പ്രതികളെ കൂടി അറസ്റ്റ് ചെയ്തെന്ന് എഡിജിപി. അബ്ദുറഹ്‌മാന്‍, ഫിറോസ് ബാസിത്, റിഷില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. കൊലയാളി സംഘത്തില്‍പ്പെട്ടവരാണ് അബ്ദുറഹ്‌മാനും ഫിറോസും. ഗൂഡാലോചനയില്‍ പങ്കെടുത്തവരാണ് ബാസിത്തും റിഷിലും. കൊലയാളി സംഘത്തിന് വിവരങ്ങള്‍ കൈമാറിയത് റിഷിലാണ്.
പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയും മുമ്പായിരുന്നു ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ കൊലയാളി സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടന്നും ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമെന്നും ഇരട്ടക്കൊല അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു.
English summary; Srinivasan murder; Four more accused were arrested
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.