22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

August 8, 2024
July 17, 2024
May 8, 2024
May 8, 2024
April 16, 2024
April 3, 2024
March 5, 2024
March 4, 2024
March 3, 2024
February 28, 2024

എസ്എസ്എൽസി പരീക്ഷാ മൂല്യ നിര്‍ണയം ഇന്നാരംഭിക്കും

Janayugom Webdesk
തിരുവനന്തപുരം
April 3, 2024 9:13 am

എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയം ഇന്നാരംഭിക്കും. സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി പതിനാലായിരത്തോളം അധ്യാപകര്‍ എസ്എസ്‌എല്‍സി മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കും. ഹയർ സെക്കൻഡറി മൂല്യനിർണയത്തിൽ 77 ക്യാമ്പുകളിലായി 25,000 അധ്യാപകരും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ എട്ട് ക്യാമ്പുകളിലായി 2,200 അധ്യാപകരും പങ്കെടുക്കും.
തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും മൂല്യനിർണയ ക്യാമ്പുകളുടെ പ്രവർത്തനം. എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,052 വിദ്യാർത്ഥികളാണ്. 4,41,213 വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 29,337 കുട്ടികൾ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയും എഴുതി. 

Eng­lish Summary:SSLC Exam Val­u­a­tion will start today
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.