സംസ്ഥാനത്ത് എസ്എസ്എൽസി ഐടി പരീക്ഷ ഇന്ന് തുടങ്ങും. 4,27,072 വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുക്കും. ഒരു മണിക്കൂർ പരീക്ഷയിൽ ആദ്യം തിയറിയും തുടർന്ന് പ്രാക്ടിക്കലും നടത്തും. പ്രൈവറ്റ്, സിസിസി, എആർസി, ആർഎസി കുട്ടികളുടെ പരീക്ഷയും ഇതിനൊപ്പം നടക്കും. ഹിയറിങ് ഇംപയേർഡ് ആയിട്ടുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചാണ് പരീക്ഷ. കാഴ്ചപരിമിതർക്ക് സ്ക്രീൻ റീഡിങ് സോഫ്റ്റ്‌വേറിന്റെ സഹായത്തിലാണ് പരീക്ഷ നടത്തുന്നത്. 14ന് പരീക്ഷ അവസാനിക്കും. സംസ്ഥാനത്തിന് 4.27 ലക്ഷം കുട്ടികൾ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയെഴുതുന്നു എന്ന റെക്കോഡ് നേട്ടവും സ്വന്തമാകും.
English Summary:SSLC IT exam will start today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.