അഴിമതി ആരോപണങ്ങൾ 48 മണിക്കൂറിനകം പിൻവലിച്ച് മാപ്പുപറയണം എന്നാവശ്യപ്പെട്ട് ബിജെപി തമിഴ്‌നാട് പ്രസിഡന്റ് കെ അണ്ണാമലൈക്ക് എതിരെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ വക്കീൽ നോട്ടീസ്. ‘ഡിഎംകെ ഫയല്‍സ്’ എന്ന പേരിൽ അണ്ണാമലൈ പുറത്തുവിട്ട ആരോപണങ്ങൾക്ക് എതിരെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകൻ ശബരീശനും ചേര്‍ന്ന് കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്നാണ് അണ്ണാമലൈ ആരോപിച്ചത്. ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ഇത് സംബന്ധിച്ച് പറയുന്നതായി അവകാശപ്പെടുന്ന ടെലഫോൺ സംഭാഷണവും അണ്ണാമലൈ പുറത്തുവിട്ടിരുന്നു. ധനമന്ത്രിയും ഒരു മാധ്യമപ്രവർത്തകനും തമ്മിലുള്ള സംഭാഷണമാണ് ഇതെന്നായിരുന്നു അണ്ണാമലൈയുടെ അവകാശവാദം.
ഡിഎംകെ ഫയൽസ് എന്ന പേരിൽ മുഖ്യമന്ത്രി സ്റ്റാലിനടക്കം ഡിഎംകെ നേതാക്കൾക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് അണ്ണാമലൈ ഉന്നയിക്കുന്നത്. ഡിഎംകെയും അണ്ണാമലൈക്കെതിരെ മാനനഷ്ടം ആരോപിച്ച് കഴിഞ്ഞ ദിവസം വക്കീൽ നോട്ടീസ് അയച്ചിരുന്നു.
English Sammury: stalin’s son udayanidhi send legal notice to bjp tamilnad BJP President K Annamalai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.