24 January 2026, Saturday

Related news

January 15, 2026
January 8, 2026
December 29, 2025
December 29, 2025
December 27, 2025
December 23, 2025
December 4, 2025
December 2, 2025
December 1, 2025
November 24, 2025

ഗുരുവായൂരപ്പന് 32 പവന്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് സ്റ്റാലിന്റെ ഭാര്യ

Janayugom Webdesk
തൃശൂര്‍
August 10, 2023 4:17 pm

ഗുരുവായൂരപ്പന് സ്വര്‍ണ കിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ്ഗാ സ്റ്റാലിന്‍. പതിനാല് ലക്ഷത്തിലേറെ വില വരുന്ന സ്വര്‍ണ കിരീടമാണ്
വഴിപാടായി സമര്‍പ്പിച്ചത്. ദുര്‍ഗാ സ്റ്റാലിന് വേണ്ടി ശിവജ്ഞാനം എന്ന കോയമ്പത്തൂര്‍ സ്വദേശിയായ വ്യവസായിയാണ് 32 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ കിരീടം സമര്‍പ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. ചന്ദനം അരക്കുന്ന മെഷീനും കിരീടത്തിനൊപ്പം സമര്‍പ്പിച്ചു. കെ എം രവീന്ദ്രനാണ് ഈ മെഷീന്‍ തയ്യാറാക്കിയത്. വ്യാഴാഴ്ച ഉച്ചപൂജാ നേരത്ത് 11.35 ഓടേ ദുര്‍ഗ്ഗാ സ്റ്റാലിന്‍ ക്ഷേത്രത്തില്‍ എത്തിയാണ് സമര്‍പ്പണം നടത്തിയത്.

Eng­lish Summary;Stalin’s wife pre­sent­ed a 32 pav gold crown to Guruvayurappan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.