പ്രിയ വര്‍ഗീസിന്‍റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂര്‍ സര്‍വകശാലയ്ക്ക് സ്റ്റാന്‍ങിംഗ് കൗണ്‍സിലിന്‍റെ നിയമോപദേശം നല്‍കി.ഹൈക്കോടതി ഉത്തരവോടെ ഗവര്‍ണറുടെ സ്റ്റേ നിലനില്‍ക്കില്ലെന്നും നിയമന നടപടിയുമായി സര്‍വകലാശാലയ്ക്ക്മുന്നോട്ട് പോകാമന്നുമാണ് നിയമോപദേശം.
ഹൈക്കോടതി സ്റ്റാന്‍ഡിംങ് കൗണ്‍സില്‍ ഐ വി പ്രമോദ് ആണ് നിയമോപദേശം നല്‍കിയത്.നിയമ വിരുദ്ധമായ നടപടി ഉണ്ടെങ്കില്‍ മാത്രമാണ് ചാൻസലർക്ക് ഇടപെടാൻ കഴിയുക.
യൂണിവേഴ്സിറ്റി ആക്ട് സെക്ഷൻ 7 പ്രകാരം ഇതിന് ചാൻസലർക്ക് അധികാരമുണ്ട്. നിയമ വിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമനം നടത്തുന്ന കാര്യം ചാൻസലറെ അറിയിച്ച് നടപടികൾ തുടങ്ങാം എന്നും സ്റ്റാൻഡിംഗ് കൗൺസിൽ പറഞ്ഞു.
ആഗസ്റ്റ് 17 നാണ് നിയമനം മരവിപ്പിച്ചു ഗവർണർ ഉത്തരവ് ഇറക്കിയത്.ഈ ഉത്തരവ് ഗവർണർ ഇതുവരെ റദാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിയമോപദേശം ലഭിച്ചത്.
English Summary:
Standing Council advises Kannur University to go ahead with appointment of Priya Varghese
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.