22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

June 15, 2024
June 14, 2024
June 14, 2024
June 13, 2024
May 7, 2024
June 11, 2023
June 11, 2023
June 23, 2022
June 18, 2022
June 18, 2022

ലോകകേരള സഭയ്ക്ക് പ്രൗഢോജ്ജ്വല തുടക്കം

Janayugom Webdesk
June 16, 2022 10:36 pm

ലോകകേരള സഭയുടെ മൂന്നാം പതിപ്പിന് തിരുവനന്തപുരത്ത് പ്രൗഢോജ്ജ്വല തുടക്കം. കേരളത്തിന്റെ സാമ്പത്തിക‑സാമൂഹ്യ‑സാംസ്കാരിക വികസനത്തിന് പ്രവാസികളുടെ ക്രിയാത്മകമായ നിര്‍ദേശങ്ങളും സംഭാവനകളും നല്‍കുന്നതിനും അവരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഒരു പൊതുവേദി എന്നതാണ് ലോകകേരള സഭയിലൂടെ ലക്ഷ്യമിടുന്നത്. ലോകകേരള സഭയ്ക്ക് തുടക്കം കുറിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു.

ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്ട്രോണിക്സ് തുടങ്ങി സംസ്ഥാനത്തിന്റെ ശക്തിമേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പ്രവാസി മലയാളി സംരംഭകർ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് ചടങ്ങില്‍ അധ്യക്ഷനായി.

വിശ്വകേരളത്തിന്റെ വിശാല ജനാധിപത്യ വേദിയാണ് ലോകകേരള സഭയെന്ന് സ്പീക്കര്‍ പറഞ്ഞു. ഇവിടെ അവതരിപ്പിക്കപ്പെടുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നയരൂപീകരണത്തില്‍ വിലമതിക്കപ്പെടുന്നുണ്ടെന്ന് നേരത്തെ നടന്ന രണ്ട് സഭകളുടെയും അനുഭവം തെളിയിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുസമ്മേളനത്തിനു ശേഷം ജി എസ് പ്രദീപിന്റെയും മേതിൽ ദേവികയുടേയും നേതൃത്വത്തിൽ നോർക്ക ഇന്ദ്രധനുസ് എന്ന പരിപാടിയും അരങ്ങേറി.

Eng­lish summary;start Loka Ker­ala Sabha

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.