23 January 2026, Friday

Related news

January 8, 2026
December 27, 2025
December 21, 2025
December 18, 2025
December 1, 2025
November 25, 2025
November 24, 2025
November 15, 2025
November 5, 2025
November 1, 2025

ദൈവ ദര്‍ശനത്തിനായി കാട്ടില്‍ പോയി പട്ടിണികിടന്നു; നാലു പേര്‍ മരിച്ചു, 11 പേര്‍ ആശുപത്രിയില്‍

Janayugom Webdesk
നെയ്റോബി
April 16, 2023 9:14 pm

ദൈവ ദര്‍ശനത്തിനായി കാട്ടില്‍ പോയി പട്ടിണി കിടന്ന സംഘത്തിലെ നാല് പേര്‍ മരിച്ചു. മഗരിനി മേഖലയിലെ ഷാകഹോല ഗ്രാമത്തിലെ വിശ്വാസികളാണ് മരിച്ചത്. അവശ നിലയിലായ 11 പേരെ ആശുപത്രിയില്‍ എത്തിച്ചു.കെനിയയിലെ കിലിഫി കൗണ്ടിലെ വനത്തിനുള്ളിലാണ് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

യേശുവിനായുള്ള കാത്തിരിപ്പില്‍ ഉപവസിക്കണമെന്ന പാസ്റ്ററുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ദിവസങ്ങളോളമായി ഇവര്‍ വനത്തില്‍ താമസിക്കുകയായിരുന്നു. വനത്തിനുള്ളില്‍ പ്രാര്‍ഥന നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അങ്ങോട്ട് എത്തിയത്. 15 പേരെ കണ്ടെത്തിയെങ്കിലും 11 പേര്‍ക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്.

Eng­lish Summary:Starved in the for­est to see God; Four peo­ple died and 11 were hospitalized
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.