23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 13, 2022
October 6, 2022
October 3, 2022
October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 2, 2022
October 1, 2022
October 1, 2022

സംസ്ഥാന സമ്മേളനം: ഒരു ലക്ഷം പതാകകള്‍ ഉയരും

Janayugom Webdesk
തിരുവനന്തപുരം
September 14, 2022 10:56 pm

സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനമായ നാളെ ജില്ലയില്‍ ഒരു ലക്ഷം പതാകകള്‍ ഉയരും. പാര്‍ട്ടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും വീടുകളിലും ചെങ്കൊടികള്‍ ഉയര്‍ത്തി വിപുലമായി പതാക ദിനം ആചരിക്കാനുള്ള തയാറെടുപ്പിലാണ് സ്വാഗതസംഘവും പാര്‍ട്ടി ജില്ലാ കൗണ്‍സിലും.

സംസ്ഥാന ആസ്ഥാനമായ എം എന്‍ സ്മാരകത്തില്‍ രാവിലെ 10.30ന് ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തും. ജില്ലാ കൗണ്‍സില്‍ ഓഫീസായ പികെവി സ്മാരകത്തില്‍ ഒമ്പത് മണിക്ക് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും സ്വാഗതസംഘം ഓഫീസില്‍ 9.30ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനിലും പതാക ഉയര്‍ത്തും.

Englsih Sum­ma­ry: State Assem­bly: One lakh flags will be hoisted
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.