
സംസ്ഥാന ബജറ്റ് എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിന് ഊന്നൽ നൽകുന്നതാണെന്ന് കൈപ്പമംഗലം എംഎൽഎ ഇടി ടൈസൺ മാസ്റ്റർ.
2026–27ലെ ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ബജറ്റിലൂടെ സർക്കാർ സാധാരണക്കാരുടെയും അധ്വാനിക്കുന്നവരുടെയും പക്ഷത്താണന്ന് ഒരിക്കൽ കൂടി അടിവരയിടുന്നു. പുനർഗേഹം, തീരദേശ റോഡുകളുടെ അടക്കം കേരളത്തിലെ വിവിധ റോഡുകളുടെ അടിസ്ഥാന വികസനം, ലൈഫ് മിഷൻ, കുടിവെള്ള സംരക്ഷണം, വിദ്യാഭ്യാസം, ഗതാഗതം മുതലായ അടിസ്ഥാന ആവശ്യങ്ങൾക്ക് ഊന്നൽ കൊടുക്കുന്നതോടൊപ്പം തന്നെ വിഴിഞ്ഞം തുറമുഖം, അതിവേഗ റെയിൽവേ, മറ്റുസാമൂഹ്യ ക്ഷേമ പദ്ധതികൾ മുതലായവയ്ക്ക് ഉചിതമായ പരിഗണന കൂടി ലഭ്യമാക്കുന്നുണ്ട്.
കേരളത്തിന്റെ ഏറ്റവും വലിയ സ്വത്ത് ജനങ്ങളുടെ ഒത്തൊരുമയാണെന്നും അത് തകർക്കാൻ ശ്രമിക്കുന്ന ‘മതരാഷ്ട്രവാദം ചീറ്റുന്ന വിഷസർപ്പങ്ങളെ’ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതിരോധം കൊണ്ട് നേരിടുമെന്നും ബജറ്റ് ആമുഖത്തിൽ തന്നെ വ്യക്തമാക്കുന്നു. വര്‍ഗീയമായി വിഭജിക്കാനുള്ള തന്ത്രങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്ന ബജറ്റ്, ഇടതുപക്ഷത്തിന് ഒരു മത‑ജാതി വിഭാഗവും അപരരല്ല എന്ന് പ്രഖ്യാപിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിന്റെ മത‑സാംസ്കാരിക സാഹോദര്യത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിനായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പൗരത്വ നിയമം പോലുള്ള കരിനിയമങ്ങൾ വഴി ജനങ്ങളെ ഭയപ്പെടുത്തുന്ന കേന്ദ്ര നീക്കത്തിനെതിരെ ‘നേറ്റിവിറ്റി കാർഡ്’ നൽകുമെന്ന പ്രഖ്യാപനം അതീവ ശക്തമായ പ്രതിരോധ പ്രവർത്തനമാണെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.