3 May 2024, Friday

Related news

May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024

സ്കൂൾ തുറക്കാൻ വിപുല പദ്ധതി; തയ്യാറെടുപ്പുകൾ ആരംഭിച്ച് വിദ്യാഭ്യാസവകുപ്പ്‌

Janayugom Webdesk
തിരുവനന്തപുരം
September 20, 2021 12:00 pm

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ വിദ്യാഭ്യാസവകുപ്പ്‌ ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം 23ന്‌ ചേരും. എത്ര വിദ്യാർഥികളെ ക്ലാസിലിരുത്താം, കൊവിഡ്‌ പ്രതിരോധം ഉറപ്പാക്കാൻ എന്തുചെയ്യണം തുടങ്ങിയവയും ചർച്ച ചെയ്യും.

ആരോഗ്യം, പൊലീസ്‌, തദ്ദേശം തുടങ്ങിയ വകുപ്പുകളുമായി ആലോചിച്ച്‌ പ്രാഥമിക നിർദേശം മന്ത്രി യോഗത്തിൽ അവതരിപ്പിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജുമായും പ്രാഥമിക ചർച്ച നടത്തി. തീരുമാനം ഒക്ടോബർ 15നു മുമ്പ് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. മുന്നൊരുക്കത്തിന്‌ പൊതുജനപിന്തുണയും അഭ്യർഥിച്ചിട്ടുണ്ട്‌.

സംസ്ഥാന‑ജില്ലാ തലങ്ങളിലും യോഗം ചേരും. ആരോഗ്യവിദഗ്ധർ, കലക്ടർമാർ എന്നിവരുമായും ചർച്ച നടത്തും. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുംവിധമുള്ള ക്രമീകരണമാണ് നടത്തുക. മാസ്ക്, സാനിറ്റൈസർ, സാമൂഹ്യ അകലം എന്നിവ ഉറപ്പിക്കലും കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങളിൽ പാലിക്കേണ്ട കാര്യങ്ങളും ഉൾപ്പെടുന്നതാകും ക്രമീകരണം.

വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ചു തന്നെയാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച മാധ്യമവാർത്തകൾ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish Sum­ma­ry : state edu­ca­tion depart­ment plan­ning arrange­ments to open schools in kerala

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.