തിരുവനന്തപുരം
November 3, 2025 4:00 pm
55-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്കാരിക സിനിമ വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. മികച്ച നടൻ മമ്മൂട്ടി(ഭ്രമയുഗം), രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച നടി ഷംല ഹംസ(ഫെമിനിച്ചി ഫാത്തിമ), മികച്ച ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്, പ്രത്യേക ജ്യൂറി പരാമര്‍ശം ടൊവിനോ തോമസ്(എആര്‍എം), പ്രത്യേക ജ്യൂറി പരാമര്‍ശം ജ്യോതിര്‍മയി(ബൊയ്ഗൻ വില്ല),പ്രത്യേക ജൂറി പരാമര്‍ശം- ആസിഫ് അലി (കിഷ്കിന്ദാകാണ്ഡം)
- ജനപ്രിയ ചിത്രം- പ്രേമലു
- നവാഗത സംവിധായകൻ- ഫാസില്‍ മുഹമ്മദ്(ചിത്രം-ഫെമിനിച്ചി ഫാത്തിമ)
- മികച്ച പിന്നണി ഗായിക ‑സെബാ ടോമി(അംഅ)
- മികച്ച പിന്നണി ഗായകൻ ‑കെ എസ് ഹരിശങ്കര്‍(എആര്‍എം)
- ഗാനരചയിതാവ്- വേടൻ (വിയർപ്പ് തുന്നിയിട്ട കുപ്പായം)- മഞ്ഞുമ്മൽ ബോയ്സ്
- മികച്ച തിരക്കഥാകൃത്ത് ‑ചിദംബരം(മഞ്ഞുമ്മല്‍ ബോയ്സ്)
- സ്വഭാവ നടി- ലിജോ മോള്‍(നടന്ന സംഭവം)
- മികച്ച ഛായഗ്രഹകൻ‑ഷെെജു ഖാലിദ്(മഞ്ഞുമ്മല്‍ ബോയ്സ്)
- പ്രത്യേക ജൂറിപരാമര്‍ശം(അഭിനയം)- ദര്‍ശന രാജേന്ദ്രന്‍— പാരഡൈസ്
- മികച്ച രണ്ടാമത്തെ ചിത്രം- ഫെമിനിച്ചി ഫാത്തിമ
- സ്വഭാവ നടന്‍— സൗബിന്‍(മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ത്ഥ് ഭരതന്‍(ഭ്രമയുഗം)
- മികച്ച ചലചിത്രഗ്രന്ഥം- പെണ്‍പാട്ട് താരകള്‍ ( സിഎസ് മീനാക്ഷി)
- മികച്ച ചലച്ചിത്ര ലേഖനം- മറയുന്ന നാലുകെട്ടുകള്‍ (ഡോ. വത്സന്‍ വാതുശേരി)
- പ്രത്യേക ജൂറി പുരസ്കാരം സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.