22 January 2026, Thursday

Related news

January 21, 2026
January 12, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 6, 2026
January 3, 2026
January 2, 2026
January 1, 2026

സംസ്ഥാന സർക്കാർ നാലാം വാർഷികാഘോഷം: ജില്ലാതല യോഗം 21ന് മുഖ്യമന്ത്രി പങ്കെടുക്കും

Janayugom Webdesk
മലപ്പുറം
May 19, 2025 8:59 am

സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ജില്ലാതല യോഗം 21ന് രാവിലെ 10 മണിക്ക് മലപ്പുറം റോസ് ലോഞ്ച് കൺവൻഷൻ സെന്ററിൽ നടക്കും. വിവിധ സർക്കാർ സേവനങ്ങളുടെ ഗുണഭോക്തൃ പ്രതിനിധികൾ, മത- സാമൂഹിക- സാംസ്കാരിക മേഖലകളിലെ പ്രമുഖർ, ട്രേഡ് യൂണിയൻ- തൊഴിലാളി പ്രതിനിധികൾ, യുവജന- വിദ്യാർത്ഥി പ്രതിനിധികൾ, കലാ- കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണുകൾ, വ്യാപാരി- വ്യവസായി- പ്രവാസി പ്രതിനിധികൾ തുടങ്ങിയവരുമായി ചടങ്ങിൽ മുഖ്യമന്ത്രി സംവദിക്കും. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലാണ് മുഖാമുഖം പരിപാടി. രാവിലെ ഒമ്പത് മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 

10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായിക- ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിക്കും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികൾ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, ജില്ലാ കലക്ടർ വി ആർ വിനോദ് തുടങ്ങിയവർ പങ്കെടുക്കും. രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നിൽ മെയ് ഏഴ് മുതൽ 13 വരെ നടത്തിയ എന്റെ കേരളം മെഗാ പ്രദർശന- വിപണന മേളയുടെ തുടർച്ചയായാണ് മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം നടക്കുന്നത്. 

നേരത്തെ മെയ് 12 ന് നടത്താൻ നിശ്ചയിച്ചിരുന്ന യോഗം നിപ കാരണം 21 ലേക്ക് മാറ്റുകയായിരുന്നു. വാർഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയുടെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള മേഖലാ അവലോകന യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മെയ് എട്ടിന് പാലക്കാട്ട് വെച്ചും സംഘടിപ്പിച്ചിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.