13 February 2025, Thursday
KSFE Galaxy Chits Banner 2

Related news

December 31, 2024
October 29, 2024
October 11, 2024
May 23, 2023
February 27, 2023
December 21, 2022
July 17, 2022
June 5, 2022
June 1, 2022
May 7, 2022

സംസ്ഥാനതല ശിശുദിനാഘോഷം; ശിശുദിന റാലിയും പൊതുസമ്മേളനവും നയിക്കുക പെൺകുട്ടികൾ

കുട്ടികളുടെ നേതാക്കളെ സംസ്ഥാനതലത്തിൽ തെരഞ്ഞെടുത്തു
Janayugom Webdesk
തിരുവനന്തപുരം
October 29, 2024 8:09 pm

ശിശുക്ഷേമ സമിതി ഒരുക്കുന്ന ശിശുദിന റാലിയും പൊതു സമ്മേളനവും ചരിത്രത്തിൽ ആദ്യമായി പെൺകുട്ടികൾ നയിക്കും. അറുപത്തിയേഴ് വർഷത്തെ ചരിത്രമാണ് മാറ്റിയെഴുതുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വീണ ജോർജ്, വി ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, എംഎൽഎമാരായ വി ജോയ്, വി കെ പ്രശാന്ത്, വകുപ്പ് മേധാവികൾ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
പ്രധാനമന്ത്രിയായി കൊല്ലം, കുളത്തൂപ്പുഴ ഗുഡ് ഷെപ്പേർഡ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ബഹിയ ഫാത്തിമ പ്രസിഡന്റായി തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി അമാന ഫാത്തിമ എ എസിനേയും തെരഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ തന്നെ കാർമൽ ഗേൾസ് ഹയർസെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി നിധി പി എ ആണ് സ്പീക്കർ. തൃശൂര്‍ ജില്ലയിലെ എസ്എച്ച്സിഎൽപിഎസിലെ ആൻ എലിസബത്ത് പൊതു സമ്മേളനത്തിൽ സ്വാഗതവും വയനാട് ദ്വാരക എയുപി സ്കൂളിലെ ആൽഫിയ മനു നന്ദിയും പറയും. 

ശിശുദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വർണോത്സവം – 2024ന്റെ ഭാഗമായി തിങ്കളാഴ്ച നടന്ന സംസ്ഥാനതല മലയാളം എൽപി, യുപി പ്രസംഗ മത്സരത്തിലെ ഓരോ വിഭാഗത്തിലെയും ആദ്യ അഞ്ച് സ്ഥാനക്കാരിൽ നിന്ന് സ്ക്രീനിങ് വഴിയാണ് ഇത്തവണത്തെ കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി അറിയിച്ചു. വിവിധ ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത 49 കുട്ടികളാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തത്.
മാധ്യമ പ്രവർത്തക ആർ പാർവതി ദേവി, ഗ്രാന്റ് മാസ്റ്റർ ഡോ. ജി എസ് പ്രദീപ്, സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ ജി ഒലീന, ഓർഗാനിക് തിയേറ്റർ ഡയറക്ടർ എസ് എൻ സുധീർ എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് ഇത്തവണത്തെ കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തത്. 14ന് രാവിലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് കനകക്കുന്നിൽ അവസാനിക്കുന്ന ശിശുദിനറാലിയിൽ കാൽലക്ഷം പേർ പങ്കെടുക്കും. തുടർന്ന് നിശാഗന്ധിയിലാണ് കുട്ടികളുടെ പൊതു സമ്മേളനം. ചടങ്ങിൽ 2024 ലെ ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനവും നടക്കും.

Kerala State AIDS Control Society

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.