23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 4, 2024
December 1, 2024
November 25, 2024
November 22, 2024
November 18, 2024
November 18, 2024
October 16, 2024
October 9, 2024
October 7, 2024

അത്യാധുനിക ഐസൊലേഷൻ വാർഡുകൾ; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നാളെ നിർവഹിക്കും

Janayugom Webdesk
കോഴിക്കോട്
December 16, 2022 8:17 pm

ആധുനിക സൗകര്യങ്ങളോട് കൂടിയ ഐസോലേഷൻ വാർഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, അതത് മണ്ഡലങ്ങളിലെ എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

 

 

കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകർച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതൽ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് എല്ലാ നിയോജക മണ്ഡലങ്ങളിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഓരോ നിയോജക മണ്ഡലത്തിലുമുള്ള ഒരാശുപത്രിയിൽ 10 കിടക്കകളുള്ള ഐസോലേഷൻ വാർഡാണ് സജ്ജമാക്കുന്നത്. എംഎൽഎ ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ചുള്ള 250 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത് കെ എം എസ് സി എൽ ആണ്. ആദ്യഘട്ടത്തിൽ നിർമ്മാണത്തിനായി അനുമതി നൽകിയ 90 ആശുപത്രികളിലെ 10 എണ്ണത്തിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. ബാക്കിയുള്ളവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ഗവ. മെന്റൽ ഹെൽത്ത് സെന്റർ, ഗവ. ഡെർമറ്റോളജി ചേവായൂർ, തിരുവനന്തപുരം സിഎച്ച്സി പൂവാർ, കൊല്ലം സിഎച്ച്സി നെടുങ്കോലം, സിഎച്ച്സി നെടുമ്പന, സിഎച്ച്സി തെക്കുംഭാഗം, തൃശൂർ വടക്കാഞ്ചേരി ജില്ലാ ആശുപത്രി, സിഎച്ച്സി പഴഞ്ഞി, സിഎച്ച്സി പഴയന്നൂർ, മലപ്പുറം സിഎച്ച്സി വളവന്നൂർ എന്നിവിടങ്ങളിലെ ഐസോലേഷൻ വാർഡുകളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

പ്രീ എഞ്ചിനീയർഡ് സ്ട്രക്ച്ചർ ഉപയോഗിച്ചാണ് 2,400 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഐസോലേഷൻ വാർഡുകൾ നിർമ്മിക്കുന്നത്. 10 കിടക്കകളുള്ള പേഷ്യന്റ് കെയർ സോൺ, പ്രവേശന ലോബിയോട് കൂടിയ കാത്തിരിപ്പ് കേന്ദ്രം, വിതരണ സ്റ്റോർ, ശൗചാലയത്തോട് കൂടിയ സ്റ്റാഫ് റൂം, ഡോക്ടേഴ്സ് റൂം, ഡ്രെസിംഗ് റൂം, നഴ്സസ് സ്റ്റേഷൻ, എമർജൻസി പ്രൊസീജർ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കൽ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസേജ് തുടങ്ങിയ ആധുനിക ഉപകരണങ്ങൾ ഉൾപ്പടെയുള്ള സൗകര്യങ്ങളോട് കൂടിയ മുറികൾ ഓരോ ഐസോലേഷൻ വാർഡിലും സജ്ജീകരിച്ചിട്ടുണ്ട്.

Eng­lish Summary:state-of-the-art iso­la­tion wards; The Chief Min­is­ter will per­form the state-lev­el inau­gu­ra­tion tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.