സംസ്ഥാന സ്കൂൾ കലോത്സവാത്തിന് ഇന്ന് (ജനുവരി 4) ജില്ലയിൽ തിരിതെളിയുമ്പോൾ മത്സരാർഥികളുടെ യാത്രാസൗകര്യം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള സൗജന്യ ഓട്ടോ സർവീസിന്റെ ഉദ്ഘാടനം ചിന്നക്കട റെസ്റ്റ് ഹൗസ് അങ്കണത്തിൽ പൊതുവിദ്യാഭ്യാസ‑തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ചിന്നക്കട റെസ്റ്റ് ഹൗസിൽ നിന്നും ക്രേവൻ എൽ എം എസ്. ഹൈസ്കൂളിലേക്ക് ഓട്ടോയിൽ സഞ്ചരിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത് . ഓട്ടോ തൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ 30 ഓട്ടോകളാണ് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കുമായി സൗജന്യ യാത്രാസൗകര്യം ഒരുക്കുന്നത്. മത്സര ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടു വരെയാണ് സേവനം. താമസകേന്ദ്രങ്ങളിലേക്കും മത്സരവേദികളിലേക്കുമാണ് സേവനം ലഭ്യമാവുക.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, കൊല്ലം കോർപ്പറേഷൻ സ്ഥിര സമിതി അധ്യക്ഷൻ എ കെ സവാദ്, ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
English Summary; State School Arts Festival: Free auto service inaugurated by Minister V Sivankutty
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.