8 December 2025, Monday

Related news

December 6, 2025
December 6, 2025
December 3, 2025
November 29, 2025
November 20, 2025
November 18, 2025
November 17, 2025
November 17, 2025
November 16, 2025
November 15, 2025

സംസ്ഥാന സ്കൂൾ കലോത്സവം; കിരീടം ഉറപ്പിച്ച് കോഴിക്കോട്

Janayugom Webdesk
കോഴിക്കോട്
January 7, 2023 3:50 pm

അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവസാന ദിനം ഒരു മത്സരഫലം മാത്രം അവശേഷിക്കെ കലാ കിരീടം ഉറപ്പിച്ച് അതിഥേയരായ കോഴിക്കോട്. 933 പോയിൻ്റുകളുമായാണ് കോഴിക്കോടിൻ്റെ ജൈത്രയാത്ര. 913 പോയിൻ്റുമായി കണ്ണൂരാണ് രണ്ടാം സ്ഥാനത്തുള്ളത്. 911 പോയിൻ്റുള്ള പാലക്കാട് മൂന്നാം സ്ഥാനത്താണ്. സ്കൂൾ തലത്തിൽ പാലക്കാട് ഗുരുകുലം സ്കൂൾ 156 പോയിൻ്റുമായി മുന്നിലാണ്. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് എച്ച് എസ് എസ്സാണ് 142 പോയിൻ്റുമായി രണ്ടാമത്. 114 പോയിൻ്റുള്ള കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കൻ്ററി സ്കൂളാണ് മൂന്നാം സ്ഥാനത്ത്.

ആകെയുടെ 239 ൽ 238 ഇനങ്ങളും പൂർത്തിയായി. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 96ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 104 ഉം, ഹൈസ്‌കൂള്‍ അറബിക് — 19ല്‍ 19, ഹൈസ്‌കൂള്‍ സംസ്‌കൃതം — 19ല്‍ 19ഉം ഇനങ്ങളാണ് ‘പൂര്‍ത്തിയായത്. അവസാന ദിനമായ ഇന്ന് 11 ഇനങ്ങളിലേക്കുള്ള മത്സരങ്ങളാണ് നടന്നത്. ഹയർസെക്കന്ററി, ഹൈസ്കൂൾ വിഭാഗം നാടോടിനൃത്തം, ടിപ്പിൾ/ജാസ് പരിചമുട്ട് കളി, ചെണ്ടമേളം തുടങ്ങിയ ഇനങ്ങളാണ് ഇന്ന് വേദിയിലെത്തിയത്. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഗായിക കെ എസ് ചിത്ര മുഖ്യാതിഥിയാകും. ചടങ്ങിൽ കലോത്സവത്തിന്റെ വിജയികൾക്കുള്ള സ്വർണ്ണക്കപ്പ് സമ്മാനിക്കും.

Eng­lish Sum­ma­ry; State School Arts Fes­ti­val; Kozhikode secured the crown
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.