അച്ചടിയുടെ അനന്ത സാധ്യതകളെ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നതെങ്ങനെയെന്ന് പരിചയപ്പെടുത്തിയ മണീട് ഗവ. വൊക്കേഷണൽ ഹയർസെക്കന്‍ഡറി സ്കൂൾ വൊക്കേഷണൽ എക്സ്പോയിൽ മോസ്റ്റ് മാർക്കറ്റബിൾ വിഭാഗത്തിലും മോസ്റ്റ് പ്രോഫിറ്റബിൾ വിഭാഗത്തിൽ മുട്ടറ ഗവ. വിഎച്ച്എസ്എസും സമ്മാനം നേടി. സ്വന്തം ഛായാ ചിത്രം അച്ചടിച്ച നോട്ട്ബുക്കുകൾ, കലണ്ടറുകൾ, തൂവാലകൾ, പേനകൾ, സ്ക്രിബ്ലിങ് പാഡുകൾ തുടങ്ങി ഇരുപതിലധികം സാധനങ്ങളുമായാണ് മണീട് സ്കൂൾ എക്സ്പോയിലെത്തിയത്.
സ്വന്തം ചിത്രം അച്ചടിച്ച നോട്ട്ബുക്കുകൾ ആവശ്യമുള്ളവർക്ക് ഓർഡർ എടുത്ത് പിന്നീട് അച്ചടിച്ച് കൊറിയർ ചെയ്ത് നൽകുകയും ചെയ്യും. മുട്ടറ ഗവ. സ്കൂൾ ആവശ്യക്കാർക്ക് അവരുടെ ചിത്രം വച്ച് ഡിസൈൻ ചെയ്ത് ഏതാനും നിമിഷങ്ങൾക്കകം കലണ്ടർ ലാമിനേറ്റ് ചെയ്ത് നൽകും. തങ്ങളും ഒട്ടും പുറകിലല്ലായെന്ന് വ്യക്തമാക്കി പുറമറ്റം ഗവ. വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളും മേളയിൽ സജീവമായിരുന്നു. അവരുടെ നോട്ട്ബുക്കുകളും എൻവലപ്പുകളും ഷോപ്പിങ് കവറുകളും മേളയിൽ വിറ്റഴിഞ്ഞു.
English Summary:State School Science Fair; Printing is not a decoration…a necessity
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.