22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 17, 2024
November 16, 2024
November 15, 2024
November 14, 2024
November 10, 2024

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം: പാലക്കാട് ജേതാക്കള്‍

Janayugom Webdesk
കൊച്ചി
November 12, 2022 10:54 pm

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തില്‍ പാലക്കാടിന് കിരീടം. ഐടി, സാമൂഹ്യ ശാസ്ത്രമേളകളിലെ ആധിപത്യത്തിലൂടെ 1383 പോയിന്റ് നേടിയാണ് പാലക്കാട് മേളയുടെ ഓവറോൾ ജേതാക്കളായത്. 1350 പോയിന്റുള്ള മലപ്പുറം റണ്ണര്‍ അപ്പായി. കണ്ണൂർ 1338 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് അഞ്ചാം സ്ഥാനത്തേക്ക് (1306) പിന്തള്ളപ്പെട്ടു. തൃശൂർ (1312), എറണാകുളം (1304), തിരുവനന്തപുരം (1265), കോട്ടയം (1262), കാസർകോട് (1253), വയനാട് (1240), കൊല്ലം (1217), ആലപ്പുഴ (1211), ഇടുക്കി (1203), പത്തനംതിട്ട (1197) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില. സ്കൂളുകളില്‍ ഇടുക്കി കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് എച്ച് എസ്എസ് ഒന്നാമതായി (125). കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കന്‍ഡറി സ്കൂൾ (117) രണ്ടാം സ്ഥാനവും, വയനാട് മാനന്തവാടി ജിവിഎച്ച്എസ്എസ് (113) മൂന്നാം സ്ഥാനവും നേടി.
ശാസ്ത്രമേളയിൽ തിരുവനന്തപുരവും പാലക്കാടും ഒന്നാം സ്ഥാനം പങ്കിട്ടു. ഇരുജില്ലകൾക്കും 122 പോയിന്റ്. 117 പോയിന്റുള്ള കണ്ണൂർ രണ്ടാം സ്ഥാനവും പത്തനംതിട്ട (116) മൂന്നാം സ്ഥാനവും നേടി. സാമൂഹ്യശാസ്ത്രമേളയിൽ പാലക്കാട് ഒന്നാമതെത്തി. 133 പോയിന്റാണ് പാലക്കാടിന്. തിരുവനന്തപുരവും മലപ്പുറവും 130 പോയിന്റുകൾ വീതം സ്വന്തമാക്കി. എറണാകുളം (128) മൂന്നാമതായി. 

പ്രവൃത്തിപരിചയ മേളയിൽ തൂശൂർ (752) ചാമ്പ്യന്മാരായി. പാലക്കാട് (749), കണ്ണൂർ (746) ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഗണിതശാസ്ത്ര മേളയിൽ 262 പോയിന്റുമായി മലപ്പുറം ചാമ്പ്യന്മാരായി. 253 പോയിന്റുമായി പാലക്കാട് രണ്ടാമത് ഫിനിഷ് ചെയ്തു. 242 പോയിന്റുള്ള കണ്ണൂർ മൂന്നാമതായി. 77 പോയിന്റുകൾ നേടി മലപ്പുറം വളവന്നൂർ ബിവൈകെ വിഎച്ച്എസ്എസ് മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. ഐടി മേളയിലും പാലക്കാട് (126) ചാമ്പ്യന്മാരായി. 

ശാസ്ത്രമേളയിൽ പത്തനംതിട്ട കോന്നി ഗവ. എസ്എസ്എസും (35), സാമൂഹ്യശാസ്ത്ര മേളയിൽ എറണാകുളം കോതമംഗലം സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസും (30), പ്രവൃത്തിപരിചയ മേളയിൽ കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസും (91) മികച്ച സ്കൂളുകളായി തിരഞ്ഞെടുക്കപ്പെട്ടു.
മൂന്ന് ദിവസങ്ങളിലായി നഗരത്തിലെ ആറു വേദികളിലായി ആകെ 157 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. എറണാകുളം ടൗൺഹാളിൽ നടന്ന മേളയുടെ സമാപന സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. മന്ത്രി ആന്റണിരാജു വിജയികൾക്ക് ട്രോഫികള്‍ വിതരണം ചെയ്തു. 

Eng­lish Summary:State School Sci­ence Fes­ti­val: Palakkad Winners
You may also like this video

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.