5 December 2025, Friday

Related news

December 3, 2025
December 1, 2025
December 1, 2025
November 30, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025
November 26, 2025
November 26, 2025

സംസ്ഥാന സ്കൂള്‍ കായികമേള; ആദ്യദിനം തിരുവനന്തപുരത്തിന്റെ കുതിപ്പ്

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
October 22, 2025 10:46 pm

സംസ്ഥാന സ്കൂള്‍ കായിക മേളയിലെ ആദ്യദിനത്തില്‍ തിരുവനന്തപുരത്തിന്റെ സമഗ്രാധിപത്യം. മേളയുടെ പ്രധാന ഇനമായ അത്‌ലറ്റിക്സ് ഇന്ന് ആരംഭിക്കാനിരിക്കെ തിരുവനന്തപുരം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 77 സ്വര്‍ണവും 57 വെള്ളിയും 79 വെങ്കലവുമടക്കം 663 പോയിന്റുമായാണ് ആതിഥേയര്‍ കുതിപ്പ് തുടരുന്നത്. ഇതില്‍ 143 പോയിന്റ് നീന്തല്‍ മത്സരത്തില്‍ നിന്നാണ് സ്വന്തമാക്കിയത്. ആദ്യദിനം പൂര്‍ത്തിയായ 24 മത്സരങ്ങളില്‍ 17 സ്വര്‍ണവും തലസ്ഥാനത്തിനാണ്. രണ്ടാം സ്ഥാനത്തുള്ള കണ്ണൂരിന് 387 പോയിന്റാണുള്ളത്. കോഴിക്കോടും (324) തൃശൂരും (321) എറണാകുളവുമാണ് (279) പോയിന്റ് പട്ടികയില്‍ തൊട്ടു പിന്നില്‍. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഇന്ന് രാവിലെ ഏഴ് മണി മുതലാണ് അത്‌ലറ്റിക്സ് മത്സരങ്ങള്‍ ആരംഭിക്കുക. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 3,000 മീറ്റര്‍ സീനിയര്‍, ജൂനിയര്‍ മത്സരങ്ങളോടെ ട്രാക്ക് ഉണരും. അതേസമയം അതിശക്തമായ മഴ അത്‌ലറ്റിക്‌സിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് താരങ്ങളും പരിശീലകരും സംഘാടകരും.

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.