23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 10, 2024
November 25, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024
November 20, 2024
November 19, 2024

പാലക്കാട് കിരീടത്തിലേക്ക്

Janayugom Webdesk
തിരുവനന്തപുരം
December 5, 2022 10:43 pm

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ചാമ്പ്യന്‍ പട്ടത്തിലേക്കടുത്ത് പാലക്കാട്. 98 ഇനങ്ങളില്‍ 74 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പാലക്കാടിന് 206 പോയിന്റുണ്ട്. മലപ്പുറം 110 പോയിന്റുമായും കോഴിക്കോട് 73 പോയിന്റുമായും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. സ്കൂളുകളില്‍ 53 പോയിന്റുമായി ഐഡിയല്‍ ഇഎച്ച്എസ്എസാണ് മുന്നില്‍. കെഎച്ച്എസ് കുമരംപുത്തൂര്‍ 41പോയിന്റുമായി രണ്ടും 31 പോയിന്റുകള്‍ നേടി സെന്റ് ജോസഫ്സ് എച്ച്എസ് പുല്ലൂരംപാറയും മാര്‍ ബേസില്‍ എച്ച്എസ്എസ് കോതമംഗലവും മൂന്നും സ്ഥാനത്തുമുണ്ട്. മീറ്റിലെ ഏക ട്രിപ്പിൾ സ്വർണത്തിന് തൃശൂർ നാട്ടിക ഫിഷറീസ് സ്‌കൂളിലെ ഇ എസ് ശിവപ്രിയ അർഹയായി. സീനിയർ ഗേൾസിന്റെ 100 മീറ്റർ ഹർഡിൽസ്, ട്രിപ്പിൾ ജംപ്, ലോംഗ് ജംപ് എന്നിവയിലാണ് നേട്ടം. ഇന്നലെ രണ്ട് മീറ്റ് റെക്കോഡുകൾ പിറന്നു.

ജൂനിയർ ആൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ കാസർകോടിന്റെ കെ സി സെർവൻ (50.09 മീറ്റർ), സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ മലപ്പുറത്തിന്റെ ഐശ്വര്യ സുരേഷ് (38.16 മീറ്റർ) എന്നിവരാണ് മീറ്റ് റെക്കോഡിട്ടത്. അവസാന ദിനമായ ഇന്ന് 24 ഫൈനലുകൾ നടക്കും. തിരുവനന്തപുരം: സംസ്ഥാന സ്കള്‍ കായികമേള ഇന്ന് സമാപിക്കും. ഇന്ന് വൈകിട്ട് നാലരയ്ക്ക് ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപനസമ്മേളനം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മേയര്‍ ആര്യാ രാജേന്ദ്രന്‍ അധ്യക്ഷയാകും, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു സ്വാഗതം പറയും.

ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍, ഗതാഗതമന്ത്രി ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ശശിതരൂര്‍ എംപി തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ പാലക്കാട് 24 സ്വർണവും 17 വെള്ളിയും 16 വെങ്കലവും നേടി കുതിപ്പ് തുടരുകയാണ്. സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ അട്ടിമറി മുന്നേറ്റം നടത്തി 10 സ്വർണവും 12 വെള്ളിയും 10 വെങ്കലവുമായി മലപ്പുറം പിന്നാലെയുണ്ട്. അഞ്ചു സ്വർണവും ഒൻപത് വെള്ളിയും 12 വെങ്കലവും നേടിയാണ് കോഴിക്കോട് 70 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സ് അപ്പായ എറണാകുളം ഏഴു സ്വർണവും ആറു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 58 പോയിന്റുമായി പട്ടികയിൽ ആറാമത്.

Eng­lish Sum­ma­ry: Palakkad nears cham­pi­on in state school sports meet
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.