23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 3, 2024
November 30, 2024
November 28, 2024
October 19, 2024
October 17, 2024
October 12, 2024
October 8, 2024
September 26, 2024
September 24, 2024

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം ഇന്ന് മുതൽ കോട്ടയത്ത്

Janayugom Webdesk
കോട്ടയം
October 20, 2022 8:45 am

23-ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം ഇന്ന് മുതൽ 22 വരെ കോട്ടയത്ത്. കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർസെക്കന്‍ഡറി സ്കൂളിലെ വിവിധ വേദികളിലാണ് കലോത്സവം നടക്കുന്നത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ സ്കൂളുകളിൽ നിന്നായി ഏകദേശം 1600 ഓളം കുട്ടികൾ മൂന്ന് വിഭാഗങ്ങളിലായി ഈ കലോത്സവത്തിൽ മാറ്റുരയ്ക്കും.

2018‑ൽ നിലവിൽ വന്ന സ്പെഷ്യൽ സ്കൂൾ കലോത്സവ മാന്വൽ അനുസരിച്ചാണ് കലാമേള സംഘടിപ്പിക്കുന്നത്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി 9 ഇനങ്ങളിലും കേൾവി പരിമിതിയുള്ള കുട്ടികൾക്കായി 15 ഇനങ്ങളിലും, കാഴ്ച പരിമിതിയുള്ള കുട്ടികൾക്കായി 19 ഇനങ്ങളിലും മത്സരങ്ങൾ നടക്കും. ഇതിനായി 8 വേദികൾ ബേക്കർ മെമ്മോറിയൽ സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. ഒന്നാം ദിവസം മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കും രണ്ടും മൂന്നും ദിവസങ്ങളിലായി കാഴ്ച, കേൾവി പരിമിതികളുള്ള കുട്ടികൾക്കുമാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.

ഓരോ വിഭാഗത്തിലും ഏറ്റവും അധികം പോയിന്റ് കരസ്ഥമാക്കുന്ന വിദ്യാലയങ്ങൾക്ക് ട്രോഫി നൽകുന്നതാണ്. മാനസിക വെല്ലുവിളികൾ നേരിടുന്ന വിഭാഗങ്ങൾക്ക് ജില്ലാ അടിസ്ഥാനത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നൽകുന്നുണ്ട്. കൂടാതെ മൂന്ന് വിഭാഗത്തിനും ലഭിക്കുന്ന ആകെ ഗ്രേഡ് പോയിന്റ് പരിഗണിച്ച് മികച്ച ജില്ലയെ കണ്ടെത്തി സ്വർണ കപ്പ് നൽകും. 20ന് ബേക്കർ മേമ്മോറിയൽ സ്കൂളിലെ ഹയർസെക്കന്‍ഡറി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധക്ഷത വഹിക്കും. മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

Eng­lish Sum­ma­ry: State Spe­cial School Art Fes­ti­val in Kot­tayam from today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.