22 December 2024, Sunday
KSFE Galaxy Chits Banner 2

ഇ​ന്ത്യാ ഗേ​റ്റി​ല്‍ സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്റെ പ്രതിമ

Janayugom Webdesk
ന്യൂ​ഡ​ല്‍​ഹി
January 21, 2022 10:46 pm

ഇ​ന്ത്യാ ഗേ​റ്റി​ല്‍ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്റെ പൂ​ര്‍​ണ​കാ​യ പ്ര​തി​മ സ്ഥാ​പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ഡി. ഗ്രാനൈ​റ്റി​ല്‍ നി​ര്‍​മി​ക്കു​ന്ന പ്ര​തി​മ സ്ഥാ​പി​ക്കു​ന്ന​തു വ​രെ ഇ​വി​ടെ ഹോ​ളോ​ഗ്രാം പ്ര​തി​മ​യു​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്റെ ജ​ന്മ​ദി​ന​മാ​യ ജ​നു​വ​രി 23ന് ​ഹോ​ളോ​ഗ്രാം പ്ര​തി​മ അനാച്ഛാദനം ചെയ്യും. ബ്രി​ട്ടീ​ഷ് ച​ക്ര​വ​ര്‍​ത്തി ജോ​ര്‍​ജ് അ​ഞ്ചാ​മ​ന്റെ പ്ര​തി​മ​യി​രു​ന്ന സ്ഥ​ല​ത്താ​ണ് നേ​താ​ജി​യു​ടെ പ്ര​തി​മ സ്ഥാ​പി​ക്കു​ക. 1968ല്‍ ​ഈ പ്ര​തി​മ നീ​ക്കം ചെ​യ്തി​രു​ന്നു. 23 അ​ടി ഉ​യ​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന പ്ര​തി​മ​യ്ക്ക് ആ​റ് അ​ടി വീതിയുമുണ്ടകും.

ENGLISH SUMMARY:Statue of Sub­hash Chan­dra Bose at India Gate
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.