23 December 2024, Monday
KSFE Galaxy Chits Banner 2

ഷൂ മോഷ്ടിച്ച് ഡെലിവറി ബോയ് വീടിന്റെ പുറത്തുകിടന്നിരുന്ന ഷൂ മോഷ്ടിച്ചു; മറുപടി നല്‍കാതെ സ്വിഗ്ഗി അധികൃതര്‍

Janayugom Webdesk
ഗുരുഗ്രാം
April 12, 2024 6:19 pm

സാധനം നല്‍കാനെത്തിയ ഡെലിവറി ബോയ് ഫ്‌ളാറ്റിന് പുറത്ത് കിടന്ന ഷൂ മോഷ്ടിച്ചു. ഉത്തര്‍പ്രദേശിലെ ഗുരുഗ്രാമിലാണ് സംഭവം. ഡെലിവറിക്കായി ഉപഭോക്താവിന്റെ ഫ്ലാറ്റിലെത്തിയയാളാണ് ഷൂ മോഷ്ടിച്ചത്. സ്വിഗ്ഗിയുടെ ഡെലിവറി ബോയ് ആയിരുന്നു ഇയാള്‍.

ഏപ്രില്‍ ഒമ്പതിനായിരുന്നു ഒരു ജോടി ഷൂ ഡെലിവറി ബോയ് മോഷ്ടിക്കുന്നത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഷു ഉടമയുടെ സുഹൃത്ത് രോഹിത് അറോറയാണ് തന്റെ ‘എക്‌സ്’ അക്കൗണ്ടില്‍ പങ്കുവെച്ചത്. ഡെലിവറി ബോയ് ഫ്ളാറ്റിന്റെ പടികള്‍ കയറി വരുന്നതും തുടര്‍ന്ന് കോളിങ്ങ് ബെല്‍ അടിക്കുന്നതും വീഡിയോയില്‍ കാണാം.

പാഴ്സല്‍ എത്തിച്ച ശേഷം തൂവാല കൊണ്ട് മുഖം തുടച്ച് അയാള്‍ പടികള്‍ ഇറങ്ങി. ആരും ഇല്ലെന്ന് ഉറപ്പിക്കാന്‍ അയാള്‍ ചുറ്റും നോക്കി, ഇയാള്‍ പടികള്‍ ഇറങ്ങിപ്പോയി. നിമിഷങ്ങള്‍ക്കകം തിരിച്ചെത്തിയ ഡെലിവറി ബോയ് ഫ്ളാറ്റിന് പുറത്ത് സൂക്ഷിച്ചിരുന്ന ഒരു ജോടി ഷൂസ് എടുത്ത് തൂവാലയില്‍ ഒളിപ്പിച്ച് പുറത്തേയ്ക്ക് പോകുകയായിരുന്നു. സിസി ടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

സ്വിഗ്ഗിയുടെ ഒരു ഡെലിവറി ബോയ് തന്റെ സുഹൃത്തിന്റെ ഷൂസ് (നൈക്ക്) എടുത്തുവെന്നു അടികുറിപ്പോടെയാണ് രോഹിത് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് വൈറലായതോടെ, ‘ഞങ്ങളുടെ ഡെലിവറി പങ്കാളികളില്‍ നിന്ന് ഞങ്ങള്‍ മികച്ചത് പ്രതീക്ഷിക്കുന്നു. ഞങ്ങളുമായി നേരിട്ട് ബന്ധപ്പെടൂ’ എന്ന് സ്വിഗ്ഗി അധികൃതര്‍ മറുപടി നല്‍കി. തുടര്‍ന്ന് ഷൂസിന്റെ വില തിരികെ നല്‍കുക. അവ വിലകുറഞ്ഞതല്ലെന്നും രോഹിത് കുറിച്ചു. തുടര്‍ന്ന് രോഹിത് ‘എക്‌സി‘ലൂടെ സ്വിഗ്ഗിക്ക് വ്യക്തിപരമായി സന്ദേശമയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

Eng­lish Sum­ma­ry: Steal­ing shoes The deliv­ery boy stole the shoes lying out­side the house; Swig­gy author­i­ties with­out reply

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.