13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 13, 2025
April 6, 2025
April 3, 2025
March 31, 2025
March 30, 2025
March 30, 2025
March 29, 2025
March 28, 2025
March 28, 2025
February 19, 2025

മ്യാന്‍മറില്‍ നിന്നും രക്ഷപ്പെടുത്തിയ 7000 പേരേ തിരികെയെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു: പെയ്‌റ്റോങ്‌ടാർൺ ഷിനവത്ര

Janayugom Webdesk
ബാങ്കോക്ക്
February 19, 2025 3:36 pm

മ്യാൻമറിലെ അനധികൃത കോൾ സെന്റർ പ്രവർത്തനങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ 7,000 പേർ തായ്‌ലൻഡിലേക്ക് തിരികെയെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രധാനമന്ത്രി പെയ്‌ടോങ്‌ടാർൺ ഷിനവത്ര പറഞ്ഞു. അതിർത്തിയിൽ പ്രവർത്തിക്കുന്ന അഴിമതി കേന്ദ്രങ്ങൾക്കെതിരെ നടപടികൾ
ആരംഭിച്ചു കഴിഞ്ഞു. തായ്‌ലൻഡുമായി അതിർത്തി പങ്കിടുന്ന മ്യാൻമർ, കംബോഡിയ , ലാവോസ് എന്നീ രാജ്യങ്ങൾ സമീപ വർഷങ്ങളിൽ വ്യാജ നിക്ഷേപങ്ങൾ, നിയമവിരുദ്ധ ചൂതാട്ടം എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പ് പ്രവർത്തനങ്ങൾ നടത്തുന്ന അന്തർദേശീയ കുറ്റകൃത്യ സിൻഡിക്കേറ്റുകളുടെ
സങ്കേതങ്ങളായി മാറിയിരിക്കുകയാണ്. ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളുടെ ശൃംഖലയിൽ നിന്ന് രക്ഷപ്പെടുത്തിയ 10,000 വിദേശികളെ സ്വീകരിക്കാൻ
തയ്യാറെടുക്കുന്നതായി തായ് പൊലീസ് പറഞ്ഞതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

മ്യാൻമറിലുടനീളം കുറഞ്ഞത് 1,20,000 ആളുകളും കംബോഡിയയിൽ മറ്റൊരു 1,00000 ആളുകളും ലാഭകരമായ ഓൺലൈൻ തട്ടിപ്പുകൾ നടത്താൻ
നിർബന്ധിതരാക്കപ്പെടുന്നുണ്ടെന്ന് യുഎൻ റിപ്പോർട്ട് ചെയ്തു. നല്ല ശമ്പളമുള്ള ജോലികൾ എന്ന വാഗ്ദാനത്തില്‍ ആകൃഷ്ടരായവരാണ് ഭൂരിഭാഗവും.
കഴിഞ്ഞയാഴ്ച മ്യാൻമറിൽ നിന്ന് തട്ടിപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഏകദേശം 260 പേരെ നാടുകടത്തിയതായി തായ് ആർമി പറഞ്ഞു. 138 എത്യോപ്യക്കാർ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്.

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.