17 January 2026, Saturday

Related news

January 16, 2026
January 7, 2026
January 3, 2026
January 3, 2026
December 16, 2025
December 7, 2025
December 1, 2025
November 6, 2025
November 1, 2025
October 23, 2025

കാമ്പസുകളിലെ ആഘോഷങ്ങളിൽ സുരക്ഷാ മുന്‍കരുതല്‍ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

Janayugom Webdesk
മലപ്പുറം
November 27, 2023 3:17 pm

കാമ്പസുകളില്‍ വലിയ ആഘോഷ പരിപാടികള്‍ നടക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതല്‍ ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയ്ക്കാണ് കുസാറ്റ് ദുരന്തം അടിവരയിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആപത്ത് ഒഴിവാക്കുന്ന വിധം മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും അവ പാലിക്കുമെന്ന് കര്‍ശനമായി ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്വരമായി നടപടി സ്വീകരിക്കുമെന്നും മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കളമശ്ശേരി കുസാറ്റ് ക്യാംപസിലെ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സാറാ തോമസ് എന്ന കുട്ടിക്ക് താമരശ്ശേരി അല്‍ഫോന്‍സാ സ്കൂളില്‍ അന്ത്യോപചാരം അര്‍പ്പിച്ചുവെന്നും വ്യവസായ മന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സംഭവം അറിഞ്ഞയുടന്‍ കളമശ്ശേരിയിലേക്ക് പോയി അവിടത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Steps will be tak­en to ensure secu­ri­ty dur­ing cam­pus cel­e­bra­tions: Chief Minister
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.