19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 26, 2024
November 24, 2024
November 24, 2024
September 18, 2024
May 26, 2024
May 22, 2024
May 9, 2024
March 22, 2024
March 21, 2024
March 12, 2024

ഐപിഎല്ലില്‍ നിന്നും സ്റ്റോക്സും റൂട്ടും പിന്മാറി

Janayugom Webdesk
ലണ്ടന്‍
January 18, 2022 10:11 pm

ഐപിഎല്‍ 15-ാം സീസണില്‍ നിന്നും ഇംഗ്ലണ്ട് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്സ് പിന്മാറി. താരം പിന്മാറിയതോടെ സ്റ്റോക്സിന്റെ പേര് ഐപിഎല്‍ താര ലേലത്തില്‍ ഉള്‍പ്പെടുത്തില്ല. ഫെബ്രുവരി രണ്ടാം വാരത്തോടെയാണ് ഐപിഎല്‍ മെഗാതാരലേലം നടക്കുന്നത്. ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയക്കെതിരെ ഏറ്റുവാങ്ങിയ വമ്പന്‍ തോ­ല്‍വിയോടെയാണ് ഐപിഎല്ലി­ല്‍ നിന്നും ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടിനൊപ്പം ബെന്‍ സ്റ്റോക്സ് പിന്മാറിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പരമ്പരയില്‍ 4–0 നാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. ന്യൂസിലന്‍ഡിനെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത ടെസ്റ്റ് മത്സരം. 

2021ല്‍ ഐപിഎല്ലില്‍ വിരലിന് പരിക്കേറ്റതോടെ സ്റ്റോക്സിന് സീസണ്‍ നഷ്ടമായിരുന്നു. 2022 സീസണിലെ മെഗാ താര ലേലത്തിന് മുന്‍പായി ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരെ രാജസ്ഥാന്‍ റോയല്‍സ് പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സ്റ്റോക്സിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. മൊയിന്‍ അലി, ജോസ് ബട്ട്‌ലര്‍ എന്നീ ഇംഗ്ലീഷ് കളിക്കാരെ മാത്രമാണ് ഫ്രാഞ്ചൈസികള്‍ ടീമില്‍ നിലനിര്‍ത്തിയത്.

ENGLISH SUMMARY:Stokes and Root with­drew from the IPL
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.