23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024

ക്ലാസില്‍ എഴുന്നേറ്റു നിന്നു; അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു

Janayugom Webdesk
കോഴിക്കോട്
January 6, 2023 6:28 pm

ക്ലാസില്‍ എഴുന്നേറ്റു നിന്നതിന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം. കോഴിക്കോട് കൊടിയത്തൂര്‍ പിടിഎംഎച്ച് സ്കൂളിലാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്. മാഹിനാണ് മര്‍ദ്ദനമേറ്റത്. സ്‌കൂളിലെ അറബി അധ്യാപകന്‍ കമറുദ്ദീനാണ് മര്‍ദ്ദിച്ചതെന്ന് കുട്ടി പറഞ്ഞു. കുട്ടിയുടെ തോളിന് പരിക്കേറ്റുവെന്നും കൈ ഉയര്‍ത്താന്‍ കഴിയില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. 

രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപകന്‍ കമറുദ്ദീനെതിരെ മുക്കം പൊലീസ് കേസെടുത്തു. അതേസമയം ക്ലാസ് ടീച്ചറല്ല വരാന്തയിലൂടെ പോയ അധ്യാപകനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ പിതാവ് പറയുന്നത്. സ്‌കൂളിലെത്തിയപ്പോള്‍ മറ്റ് അധ്യാപകര്‍ മര്‍ദ്ദിച്ച അധ്യാപകനെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും കുട്ടിയുടെ പിതാവ് പറയുന്നു.

Eng­lish Sum­ma­ry; stood up in class; The teacher bru­tal­ly beat the student
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.