നിര്‍ത്തിയ കെഎസ് ആര്‍ ടിസി ബസ് സര്‍വീസ് പുനരാരംഭിച്ചു. പത്തനംതിട്ട- മലയാലപ്പുഴ- പുതുക്കുളം — തലച്ചിറ കെഎസ്ആർടിസി ഓർഡിനറി സർവീസിന്റെ നിർത്തിയ ട്രിപ്പുകളാണ് ചൊവ്വാഴ്ച വീണ്ടും തുടങ്ങിയത്. അഡ്വ കെ യു ജനീഷ് കുമാർ എംഎൽഎ മന്ത്രി കെ ബി ഗണേഷ് കുമാർ, കെഎസ്ആർടിസി എംഡി എന്നിവരുമായി നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് ബസ് സർവീസ് പുനരാരംഭിച്ചത്.
പത്തനംതിട്ടയിൽനിന്ന് രാവിലെ ആറിന് പുറപ്പെട്ട് 7.30ന് തലച്ചിറയിലെത്തുന്ന സർവീസും തലച്ചിറയിൽനിന്ന് വൈകിട്ട് 6.45ന് പുറപ്പെട്ട് രാത്രി എട്ടിന് പത്തനംതിട്ടയിൽ എത്തുന്ന സർവീസുമാണിത്. മലയാലപ്പുഴ വഴിയുള്ള ഒരുദിവസത്തെ ആദ്യ ബസ് സർവീസും അവസാന ബസ് സർവീസുമായിരുന്നു. പ്രധാനമായും വിദ്യാർഥികളും മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ എത്തുന്നവരുമാണ് ഈ സമയത്തെ യാത്രക്കാർ. വൈകിട്ടുള്ള സർവീസും വളരെ ഉപകാരപ്രദമായിരുന്നു. എന്നാൽ ക്ഷേത്രത്തിൽ തീർഥാടകരുടെ തിരക്കില്ലാത്ത സമയങ്ങളിൽ വേണ്ടത്ര കലക്ഷൻ ലഭിച്ചിരുന്നില്ല. ഇതുമൂലമാണ് സർവീസുകൾ നിർത്തിയത്. 40 വർഷമായി നഷ്ടംവരുത്താതെ ഓടുന്ന ബസ് സർവീസാണ് നിന്നു പോയതെന്ന് നാട്ടുകാർ പറയുന്നു. ആദ്യകാലത്ത് ഈ ബസ് സർവീസ് പത്തനംതിട്ട മുതൽ പുതുക്കുളം വരെയായിരുന്നു. പിന്നീട് തലച്ചിറ വരെ 16 കിലോമീറ്ററായി നീട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.