തെരുവുനായയുടെ ആക്രമണത്തില്‍ പത്രവിതരണക്കാരന് ഗുരുതരമായി പരിക്കേറ്റു. പുന്നല പ്രീജാഭവനിൽ എം എൻ പുഷ്പാംഗദ (72) നാണ് പരിക്കേറ്റത്. പുന്നല ജങ്ഷനിൽ ആയിരുന്നു സംഭവം. പുഷ്പാംഗദനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുഷ്പാംഗദൻ വിതരണത്തിനായി പത്രക്കെട്ട് എടുക്കാൻ ജങ്ഷനിൽ എത്തിയതായിരുന്നു. ഓടിയെത്തിയ നായയുടെ ആക്രമണത്തില്‍ ശരീരമാസകലം പരിക്കേറ്റു. കൈകാലുകളിൽ ആഴത്തിൽ മുറിവേറ്റിരുന്നു. രക്തംവാർന്ന് സാരമായി പരിക്കേറ്റ പുഷ്പാംഗദനെ നാട്ടുകാരാണ് രക്ഷപ്പെടുത്തി പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.