12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 8, 2025
April 7, 2025
March 14, 2025
March 1, 2025
January 17, 2024
September 17, 2023
September 11, 2023
July 28, 2023
July 17, 2023
July 16, 2023

12 പേരെ കടിച്ചു പരിക്കേല്‍പ്പിച്ച് തെരുവുനായ

Janayugom Webdesk
July 5, 2022 9:44 am

നിലമ്പൂരില്‍ 12 പേരെ കടിച്ചു പരിക്കേല്‍പ്പിച്ച് തെരുവുനായ. നിലമ്പൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളിലാണ് തിങ്കളാഴ്ച രാവിലെ മുതല്‍ തെരുവ് നായയുടെ പരാക്രമണമുണ്ടായത്. വൈകുന്നേരത്തോടെയാണ് ഇത് ശക്തമായി. നായയെ കണ്ടവര്‍ പരിഭ്രാന്തരായി ചിതറിയോടുന്ന അവസ്ഥയായിരുന്നു. നിലമ്പൂര്‍ ബസ് സ്റ്റാന്റ്, വീട്ടിക്കുത്ത് റോഡ് ജങ്ഷന്‍, വീട്ടിക്കുത്ത് റോഡ്, എല്‍ ഐ സി റോഡ്, കല്ലേമ്പാടം, ചക്കാലക്കത്ത് ഭാഗങ്ങളിലാണ് നായയുടെ പരാക്രമണമുണ്ടായത്.

ചന്തക്കുന്ന് ചോവാലി കുഴിയില്‍ മനു (32),വല്ലപ്പുഴ മൂരിക്കല്‍ നൂര്‍ജഹാന്‍ (38) വടക്കുംമ്പാടം കൊല്ലം വീട്ടില്‍ അഖില്‍ (19), പുല്‍വെട്ട പൂങ്ങോട് വര്‍ഷ (18), ഊര്‍ങ്ങാട്ടിരി കണ്ണംതൊടിക നൗഷാദ് (43), നിലമ്പൂര്‍ കോവിലകത്തുമുറി യു ടി രാമചന്ദ്രന്‍ (63), വീട്ടിക്കുത്ത് മംഗള ഭവന്‍ കൃഷ്ണന്‍ (52)പെരിന്തല്‍മണ്ണ ജൂബിലി റോഡിലെ ക്കോട്ടുങ്ങല്‍ ഇസ്മായില്‍ (64) ചന്തക്കുന്ന് വെള്ളിയംപാടം ശ്രീനിവാസന്‍ (52) കല്ലേമ്പാടം പടിക്കല്‍ പുത്തന്‍വീട് പ്രിന്‍സ് (10), പള്ളിക്കുന്നത്ത് സ്വദേശി ജെസി രാജു (49), ബംഗാള്‍ സ്വദേശി സൗരവ് വിശ്വാസ് (5) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇവര്‍ക്ക് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വാക്സിന്‍ നല്‍കി.

പരാക്രമം നടത്തിയ നായയെ പിടികൂടാന്‍ എമര്‍ജന്‍സി റസ്‌ക്യു ഫോഴ്സിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഉച്ചമുതല്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. വിവിധ സ്ഥലങ്ങളില്‍ നായയെ കണ്ടെങ്കിലും അക്രമാസക്തമായതിനാല്‍ പിടികൂടാന്‍ കഴിഞ്ഞില്ല.

Eng­lish sum­ma­ry; Stray dog bites and injures 12 people

You may also like this video;

നിരവധി ആത്മഹത്യകള്‍ നടക്കുന്ന ആത്മഹത്യവനം | SHORT NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.