തെരുവിൽ അലയുന്ന നാടോടി കുട്ടികളുടെ അടക്കം പുനരധിവാസത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. റോഡരികിൽ കിടന്നുറങ്ങുന്ന കുട്ടികൾക്ക് സംരക്ഷണവും പരിചരണവും ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.
ഭിക്ഷ യാചിക്കൽ, സാധനങ്ങൾ വിൽക്കൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളെ ഷെൽട്ടർ ഹോമുകളിൽ പാർപ്പിക്കുകയോ, സ്വദേശത്തേക്ക് മടക്കി അയക്കുകയോ ചെയ്യണം. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാനും കോടതി സർക്കാരിനോട് ഉത്തരവിട്ടു.
English Summary:Street children should be rehabilitated: High Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.