കൃഷി വകുപ്പിന്റെ കാർഷിക വിപണി ശക്തിപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായി 10 ശീതീകരിച്ച വാഹനങ്ങളുടെ (റീഫര്‍ വാനുകള്‍) ഫ്ലാഗ് ഓഫ് സെക്രട്ടേറിയറ്റ് അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പദ്ധതി പ്രകാരം വിവിധ ജില്ലകളിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, ഹോർട്ടികോർപ്പ്, കാർഷികോല്പാദക സംഘങ്ങൾ എന്നിവയ്ക്കാണ് വാഹനങ്ങള്‍ അനുവദിച്ചിരിക്കുന്നത്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് 50 ശതമാനം സബ്സിഡി നിരക്കിലും മറ്റ് ഏജൻസികൾക്ക് 100 ശതമാനം സബ്സിഡി നിരക്കിലും ആണ് വാഹനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
19 വാഹനങ്ങളില്‍ ആദ്യഘട്ടത്തിലെ 10 എണ്ണമാണ് ഇന്നലെ നിരത്തിലിറങ്ങിയത്. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ ആണ് പദ്ധതി നിർവഹണ ഏജൻസി. 1200 സിസിയുള്ള റീഫർ വാനുകളില്‍ 800 കിലോഗ്രാം വരെ ഭാരം ചുമക്കാനാകും. ആറ് മുതൽ എട്ട് ഡിഗ്രി വരെ താപനിലയിൽ പഴം പച്ചക്കറികൾ ആറ് മണിക്കൂർ പുതുമ നഷ്ടപ്പെടാതെ സൂക്ഷിക്കുവാനുമാകും. കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ കേട് കൂടാതെ ന്യായമായ വില ലഭ്യമാകുന്ന തരത്തില്‍ സംഭരിക്കുകയും അത് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് എത്തിക്കുകയും ചെയ്യുന്നതിനാണ് പദ്ധതിയെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.
കൃഷിവകുപ്പ് സെക്രട്ടറി ബി അശോക്, ഗതാഗത മന്ത്രി ആന്റണി രാജു, കാര്‍ഷികോല്പാദന കമ്മിഷണര്‍ ഇഷിത റോയ്, കൃഷിവകുപ്പ് ഡയറക്ടര്‍ ടി വി സുഭാഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ ജില്ലകള്‍ക്ക് നല്‍കിയ വാഹനങ്ങള്‍ : തിരുവനന്തപുരം നന്ദിയോട് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്, കൊല്ലം ജില്ലാ കന്നുകാലി ആന്റ് ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്സ് മാർക്കറ്റിങ് സൊസൈറ്റി ഇട്ടിവാ, പത്തനംതിട്ട എലത്തൂർ സർവീസ് സഹകരണ ബാങ്ക്, കോയിപ്ര ഫാർമർ എക്സ്റ്റൻഷൻ ഓർഗനൈസേഷൻ, ആലപ്പുഴ ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക്, കഞ്ഞിക്കുഴി പിഡിഎസ്, ഹോർട്ടികോർപ്പ്, കോട്ടയം നീലോർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്, ഇടുക്കി മംഗളം സർവീസ് സഹകരണ ബാങ്ക്, നെയ്ശ്ശേരി അഗ്രോ ഫുഡ് പ്രൊഡ്യൂസർ കമ്പനി.
English Summary:Strengthening the agricultural market Fruits and vegetables are no longer in refrigerated vehicles
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.