28 April 2024, Sunday

Related news

March 24, 2024
February 27, 2024
January 28, 2024
July 23, 2023
July 17, 2023
March 27, 2023
August 2, 2022
March 12, 2022
September 8, 2021
August 20, 2021

പ്രവാസം വിട്ട് കൃഷിയില്‍ പരീക്ഷണങ്ങള്‍ നടത്തി: വൈറലായി വിനോദിന്റെ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി

സുനില്‍ കെ കുമാരന്‍ 
നെടുങ്കണ്ടം
July 23, 2023 8:14 pm

പ്രവാസിയായ വിനോദ് പരിക്ഷണാര്‍ത്ഥം കൃഷി ചെയ്യുന്നത് ഡ്രാഗണ്‍ ഫ്രൂട്ട്. പത്തനംതിട്ട ജില്ലയിലൂടെയുള്ള യാത്രാവേളയില്‍ അവിചാരിതാമായാണ് നെടുങ്കണ്ടം താന്നിമൂട് വട്ടപ്പറമ്പില്‍ വിനോദ് രാഘവന്‍ (49) ഡ്രാഗണ്‍ ഫ്രൂട്ടിന്റെ കൃഷി തോട്ടം കാണുവാന്‍ ഇടയായത്. ഇതിനെ തുടര്‍ന്നാണ് റാന്നിയിലെ മലേഷ്യന്‍ ഇനത്തില്‍പെട്ട റെഡ് ഗ്രാഡണ്‍ ഫ്രൂട്ട് കൃഷിയിലേയ്ക്ക് തിരിഞ്ഞത്.

മരങ്ങളുടെ അടക്കം യാതൊരു തണലും ക്യഷിയിടത്ത് ഉണ്ടാകുവാന്‍ പാടില്ലായെന്നതിനാല്‍ ഹൈറേഞ്ചില്‍ ഈ കൃഷി അധികം ആരും ചെയ്യാറില്ല. തുടക്കമെന്ന നിലയില്‍ പത്ത് സെന്റ് ഭൂമിയില്‍ കൃഷിചെയ്ത് വരുന്നത്. ഭൂമിയില്‍ കുഴിച്ചിട്ട നാലടി ഉയരം വരുന്ന ഒരോ സിമന്റ് തൂണകള്‍ക്കും ചുറ്റുമായി നാല് വീതമുള്ള തണ്ടുകളാണ് നടുന്നത്. വിനോദ് വിദേശത്തേയ്ക്ക് പോയതിന് ശേഷം ഭാര്യ രേഖയും മക്കള്‍ വിവേക്, കൃഷ്ണപ്രിയ എന്നിവര്‍ ചേര്‍ന്നാണ് കൃഷി ഏറ്റെടുത്ത് ചെയ്ത് വരുന്നത്. വേനല്‍കാലത്ത് ചെറുതായി വെള്ളം ഇടയ്ക്ക് അടിച്ചുകൊടുക്കുന്നതോടൊപ്പം മൂന്ന് മാസത്തിലൊരിക്കല്‍ വേപ്പിന്‍ പിണ്ണാക്ക്, ചാണകം എല്ലുപൊടി എന്നിവ് വളമായി നല്‍കും. തെക്കേ അമേരിക്ക ജന്മദേശമായ ഈ ഫലം വിറ്റാമിന്‍ സി, ഫാറ്റി ആസിഡുകള്‍, പൊട്ടാസ്യം, മഗ്നിഷ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവയുടെ കലവറയാണ്.

പ്രമേഹരോഗികള്‍ക്ക് യഥേഷ്ടം കഴിക്കുവാന്‍ കഴിയുന്ന ഈ ഫലം ക്യാന്‍സര്‍ രോഗത്തെ തടയുവാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരിട്ടും ജൂസായും ഐസ്‌ക്രീമായും കഴിക്കുന്നതിനാല്‍ എല്ലാവരുടേയും പ്രിയ ഫലമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. 450 മുതല്‍ 650 ഗ്രാം വരെ തുക്കമുള്ള ഫലങ്ങളാണ് വിളവെടുപ്പില്‍ ലഭിച്ച് വരുന്നത്. ആവശ്യക്കാര്‍ ഏറെയാതതോടെ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യുവാനുള്ള ഒരുക്കത്തിലാണ് വിനോദ് രാഘവന്‍.

Eng­lish Sum­ma­ry: Exile Exper­i­ments in Agri­cul­ture: Vin­od’s Drag­on Fruit Goes Viral

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.