അടുത്ത അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ തുടങ്ങുമെന്നും വൻ തുക ഫീസ് വാങ്ങുന്നതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫയലുകൾ പിടിച്ചു വയ്ക്കുന്നത് നിയമപരമല്ലെന്നും ഇത്തരം ഉദ്യോഗസ്ഥരുടെ പേര് പരസ്യപ്പെടുത്തുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും സ്കൂളുകളുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്നും ശിവൻകുട്ടി പറഞ്ഞു. സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നതാനായുള്ള നടപടിയുണ്ടാകും.
ടിസി കിട്ടാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിയുടേയും പഠനം മുടങ്ങില്ല. അംഗീകാരമില്ലത്ത സ്കൂളുകളുടെ കണക്കെടുക്കുമെന്നും വൻ തുക ഫീസ് വാങ്ങുന്നതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടണ്ടെന്നും മന്ത്രി വ്യക്തമാക്കി.
english summary;Strict action against high fees: Education Minister V Sivankutty
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.