5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 12, 2024
June 27, 2024
June 27, 2024
June 25, 2024
May 31, 2024
May 16, 2024
February 19, 2024
January 18, 2024
January 13, 2024

നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി: ഗതാഗതമന്ത്രി

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
June 25, 2024 8:11 pm

നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. കടകംപള്ളി സുരേന്ദ്രന്‍ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഒരിക്കലും ഗതാഗത വകുപ്പിൽ കേന്ദ്രനയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കാറില്ല. പക്ഷെ നിയമത്തിലുള്ള വ്യവസ്ഥകൾ മറികടക്കാൻ നമുക്ക് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം എറണാകുളത്ത് അപകടത്തിൽപെട്ട ബസിൽ ആറ് ബെഡ് അധികമായി ചേർത്തിരിക്കുന്നു. നിയമവിരുദ്ധമായി വാഹനത്തിന്റെ നീളം തന്നെ വർധിപ്പിച്ചാണ് ഇത് ചെയ്തത്. ഇത് കണ്ടെത്തിയതിനെത്തുടർന്ന് വാഹനം പിടിച്ചിട്ടിരിക്കുകയാണ്. 

നാഗാലാൻഡ് ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലേക്ക് വാഹനങ്ങൾ വരുന്നുണ്ട്. കേരളത്തിലോ തമിഴ്‌നാട്ടിലോ രജിസ്റ്റർ ചെയ്താൽ ആൾട്ടറേഷൻ നടത്താൻ പറ്റില്ല. എന്നാൽ നാഗാലാൻഡിൽ രജിസ്റ്റർ ചെയ്ത് ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തിയാണ് വാഹനങ്ങൾ ഇങ്ങോട്ട് വരുന്നത്. ആള് പോകാതെയും വാഹനം പോകാതെയുമാണ് രജിസ്റ്റർ ചെയ്തുവരുന്നത്. വാഹനത്തിന്റെ ബോഡി ഷെയ്പ്പ് തന്നെ മാറുകയാണ്. ഇത്തരം വിഷയങ്ങൾ നാഗാലാൻഡ് സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തും. അടിയന്തരമായി ഇത് സംബന്ധിച്ച് കത്തയക്കും. തുടർന്നും നടപടിയുണ്ടായില്ലെങ്കിൽ നേരിട്ട് പോയി വിഷയം ശ്രദ്ധയിൽപെടുത്തി പരിഹരിക്കാൻ ശ്രമം നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഇപ്പോൾ തമിഴ്നാടും കർണാടകവും വച്ച് നോക്കിയാൽ കേരളത്തിലാണ് ഏറ്റവും കുറവ് ടാക്സുള്ളത്. ഈ സാഹചര്യത്തില്‍ കേരളത്തിൽ കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ഓവര്‍സ്പീഡുമായി ബന്ധപ്പെട്ട അപകടങ്ങള്‍ കുറയ്ക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. 87 ലക്ഷം രൂപയാണ് സ്പീഡ് ഗവർണർ ഊരിയിട്ടതിന്റെ പിഴയായി മാത്രം സർക്കാരിന് കിട്ടിയത്. ഒരു ടിപ്പറും ലോറിയും സ്പീഡ് ഗവർണർ ഊരിമാറ്റി ഓടിക്കാൻ അനുവദിക്കില്ലെന്നും കർശനമായ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ഡ്രൈവിങ് ടെസ്റ്റിങ് മേഖലയിൽ കുത്തകകൾ കടന്നുവരാൻ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള ഡ്രൈവിങ് സ്കൂളുകളെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കുന്നില്ല. ലൈസൻസുണ്ട് പക്ഷെ വണ്ടിയോടിക്കാൻ അറിയില്ല എന്ന സാഹചര്യം ഉണ്ടാകരുത്. എന്നാല്‍ നിയമം നടപ്പിലാക്കേണ്ടതുണ്ടെന്നും നല്ല നിലവാരത്തിലുള്ള ലൈസൻസ് കൊടുക്കേണ്ടതുണ്ടെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Strict action against vio­la­tions: Trans­port Minister

You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.