16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

November 15, 2023
November 6, 2023
March 22, 2023
March 17, 2023
January 6, 2023
January 5, 2023
January 1, 2023
December 7, 2022
February 18, 2022
February 7, 2022

സംസ്ഥാന സര്‍ക്കാരിന്‍റെ ശക്തമായ ഇടപെടല്‍; തിരിച്ചടി ഭയന്ന് ഗവര്‍ണര്‍

Janayugom Webdesk
തിരുവനന്തപുരം
November 15, 2023 10:36 am

ലൈവ് സ്റ്റോക്ക് നിയമഭേദഗതി ബില്ലിലും, രണ്ട് പിഎസ് സി അംഗങ്ങളുടെ നിയമനവും ഗവര്‍ണര്‍ ആറിഫ് മുഹമ്മദ് ഖാന്‍ ഒപ്പു വെച്ചതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിലാണ്. ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറിന്റെ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കേണ്ടിവന്നു. 

തുടര്‍ന്ന് ഗവര്‍ണര്‍ക്ക് ഒപ്പിടേണ്ട സാഹചര്യമുണ്ടായി. തിരിച്ചടി ഭയന്നാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. പിഎസ് സി അംഗങ്ങളായ പ്രിന്‍സി കുര്യാക്കോസ്, ബാലഭാസ്കര്‍ എന്നിവരുടെ നിയമനത്തിനാണ് അനുമതി. എന്നാല്‍ മറ്റ് രണ്ട് അംഗങ്ങളുടെ നിയമന ശുപാര്‍ശ ഇതുവരെയായും അംഗീകരിച്ചിട്ടില്ല.ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടാത്തതിനെതിരെ സിജെഐ ഗവര്‍ണര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.താൻ റബ്ബർ സ്റ്റാമ്പല്ലെന്നായിരുന്നു ബില്ലുകളിൽ ഒപ്പിടാത്ത വിഷയത്തിൽ ഗവർണർ പ്രതികരിച്ചത്. താൻ ഒപ്പിടാതെ വച്ചിരിക്കുന്ന ബില്ലുകളിലെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും അദ്ദേഹം ആവർത്തിച്ചു.

രാജ്ഭവന്റെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് സർക്കാരാണ്. രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സമ്മർദ്ദ തന്ത്രമാണെന്നും അക്രമത്തിന്റെ ഭാഷയാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു.ഗവര്‍ണര്‍ സംസാരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റിനെ പോലെയെന്നായിരുന്നു കഴിഞ്ഞ ദിവസം സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിമർശനം. കേരള സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണെങ്കില്‍ സി എ ജി കണ്ടുപിടിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

ഗവർണർക്കെതിരെ മുഖ്യമന്ത്രി ഇന്നലെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. എല്ലാത്തിനും ഒരു അതിരുണ്ടെന്നും എന്നാൽ എല്ലാ അതിരുകളും ലംഘിക്കുന്ന നിലയിലാണ് ഗവർണർ പെരുമാറുന്നതെന്നും വിമർശിച്ച മുഖ്യമന്ത്രി, ഇടുക്കിയിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ബില്ലിൽ പോലും ഒപ്പിടാത്ത ഗവർണർക്കെതിരെ കർഷകരെ കൂട്ടി രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു 

Eng­lish Summary:
Strong involve­ment of the state gov­ern­ment; Gov­er­nor fear­ing backlash

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.