March 29, 2023 Wednesday

Related news

March 24, 2023
March 22, 2023
March 17, 2023
February 27, 2023
February 19, 2023
January 6, 2023
January 5, 2023
January 5, 2023
January 1, 2023
December 27, 2022

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി

Janayugom Webdesk
ന്യൂഡല്‍ഹി
March 17, 2023 12:46 pm

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) സിൻഡിക്കെറ്റ് തീരുമാനം സസ്പെൻ്റ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി റദാക്കി. ജസ്റ്റീസ് സതീഷ് നൈനാൻ്റേതാണ് ഉത്തരവ്. 

കെടിയു വിസി സിസ തോമസിനെ നിയന്ത്രിക്കാൻ ജനുവരി ഒന്നിനും ഫെബ്രുവരി 17നും സിണ്ടിക്കേറ്റും ഗവേണിംഗ്ബോഡിയും എടുത്ത തീരുമാനങ്ങളാണ് കെടിയു നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ചാൻസലർ സസ്പെൻഡ് ചെയ്തത്.വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി പരിശോധിക്കാൻ മറ്റൊരു സമിതി, 

ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിണ്ടിക്കേറ്റിന് റിപ്പോർട്ട് ചെയ്യണം എന്നീ തീരുമാനങ്ങളും ഗവര്‍ണര്‍ തടഞ്ഞിരുന്നു. വിസിയുടെ എതിർപ്പോടെ കൈക്കൊണ്ട തീരുമാനങ്ങൾ ചട്ടവിരുദ്ധമാണെന്നാണ് രാജ്ഭവൻ നിലപാട് സ്വീകരിച്ചിരുന്നത്. 

Eng­lish Summary:
Gov­er­nor Arif Muham­mad Khan hits back from High Court

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.