
രാജ്യത്ത് ഭരണഘടനാ സംരക്ഷിക്കുവാൻ പോരാട്ടങ്ങൾ അനിവാര്യമാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. സിപിഐ പാർട്ടി കോൺഗ്രസിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സംരക്ഷിക്കുവാൻ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ രാജ്യത്ത് ശക്തിയാർജ്ജിക്കേണ്ടത് അനിവാര്യമാണ്. ഒട്ടേറെ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ കേന്ദ്ര സർക്കാർ സമസ്‌ത മേഖലയിലെയും ജനങ്ങളെ വഞ്ചിക്കുകയായിരുന്നു.
ബിജെപി ഭരണത്തിൽ കർഷകരാണ് കൂടുതൽ ദുരിതത്തിലായത്. പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകർ ഇതിനെതിരെ ഉജ്ജ്വലങ്ങളായ പോരാട്ടങ്ങളാണ് നടത്തിയത്. കർഷകരുടെ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന മോഡി സർക്കാർ സംരക്ഷിക്കുന്നത് കുത്തകകളുടെ താല്പര്യങ്ങൾ മാത്രമാണ്. നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയതോടെ ആർ എസ് എസിന്റെ ആക്രമണോത്സുകത വർധിച്ചു.
ഓഹരി വിറ്റഴിക്കൽ, വിദേശ മൂലധനാധിപത്യം, സാമൂഹിക സുരക്ഷയ്ക്കുമേലുള്ള ആക്രമണം എന്നിവയ്ക്കെതിരെ ദശലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി ഇടതുപക്ഷം ശക്തമായ പോരാട്ടങ്ങളാണ് നടത്തുന്നത്. തൊഴിലാളിവർഗത്തിന്റെ ചരിത്രപ്രധാനമായ രാജ്യവ്യാപക പണിമുടക്കുകൾ, വൻ കർഷക പ്രക്ഷോഭങ്ങൾ, വർഗീയ രാഷ്ട്രീയത്തിനെതിരായ പ്രത്യയശാസ്ത്ര പ്രചാരണങ്ങൾ എന്നിവ ഇന്ത്യൻ ജനാധിപത്യത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരായി ഇടതുപക്ഷം തുടരുന്നുവെന്ന് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.