22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024

ഹോസ്റ്റലില്‍ നിന്ന് പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; രണ്ട് പേരുടെ നില ഗുരുതരം

Janayugom Webdesk
അമരാവതി
March 4, 2022 4:57 pm

വിഷപാമ്പിന്റെ കടിയേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ജ്യോതിബ ഫൂലെ ബാക്ക്‌വേർഡ് ക്ലാസ് വെൽഫെയർ റെസിഡൻഷ്യൽ ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ എം രജ്ഞിത്ത് കുമാറാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പാമ്പ് കടിയേറ്റിരുന്നു. ഇവരുടെ നിലയും ഗുരുതരമായി തുടരുന്നു. ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലെ കറുപുറത്തെ സര്‍ക്കാര്‍ ഹോസ്റ്റലിലാണ് സംഭവം. 

വ്യാഴാഴ്ച രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഹോസ്റ്റിലില്‍ നിന്ന് മൂവര്‍ക്കും പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രജ്ഞിത്ത് കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ ആന്തരികവയാവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മറ്റ് രണ്ട് പേര്‍ക്കും ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്ക് ഉറപ്പാക്കി. വിദ്യാർത്ഥികളില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഈ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ഉപമുഖ്യമന്ത്രിയും ആദിവാസി ക്ഷേമ മന്ത്രിയും ആശുപത്രിയിൽ എത്തി വിദ്യാർത്ഥികളുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു.

Eng­lish Summary:Student bit­ten by snake from hostel
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.